ഡാറ്റ്‌സന്റെ ആദ്യ കണ്‍സെപ്റ്റ് ടീസ് ചെയ്യുന്നു

Posted By:

നിസ്സാന്‍ ഉപബ്രാന്‍ഡ് ഡാറ്റ്‌സനില്‍ നിന്നുള്ള ആദ്യത്തെ കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു. ഫെബ്രുവരി 5നു തുടങ്ങുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഈ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെടും.

നിസ്സാന്‍ ഉടമസ്ഥതയില്‍ ഏറെക്കാലും വിവിധ വിപണികളില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ഡാറ്റ്‌സന്‍ ബ്രാന്‍ഡ് ഇടക്കാലത്ത് പിന്‍വാങ്ങുകയായിരുന്നു. മാറിയ വിപണിസാഹചര്യത്തില്‍ ഡാറ്റ്‌സന് ചിലതു ചെയ്യാനുണ്ടെന്ന തിരിച്ചറിവില്‍ ബ്രാന്‍ഡിനെ തിരികെ കൊണ്ടുവരികയായിരുന്നു.

Datsun Concept Car Coming To Delhi Auto Expo

ഡാറ്റ്‌സന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്നതായിരുന്നു ബ്രാന്‍ഡിന്റെ ആഗോള അവതരണം ഇന്ത്യയില്‍ വെച്ചുതന്നെ നടത്തിയത്. വളര്‍ന്നുവരുന്ന വിപണികളിലേക്കാണ് ഡാറ്റ്‌സന്‍ ഉറ്റുനോക്കുന്നത്. നിസ്സാനെ പ്രീമിയം ബ്രാന്‍ഡ് എന്ന മുഖച്ഛായയോടെ തന്നെ നിലനിര്‍ത്തുകയാണ് ഈ നീക്കങ്ങളുടെയെല്ലാം ലക്ഷ്യം.

ഇന്ത്യയെക്കൂടാതെ ബ്രസീല്‍, റഷ്യ, ചൈന, ഇന്തോനീഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളരുന്ന വിപണികളിലെല്ലാം ഡാറ്റ്‌സന്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കും.

നേരത്തെ രണ്ട് കാറുകള്‍ (ഗോ ഹാച്ച്ബാക്ക് ഗോ പ്ലസ് എംപിവി) ഡാറ്റ്‌സന്‍ അവതരിപ്പിച്ചിരുന്നെങ്കിലും രണ്ടിനും കണ്‍സെപ്റ്റുകളുണ്ടായിരുന്നില്ല. നേരിട്ട് ഉല്‍പാദനമോഡലുകള്‍ അവതരിപ്പിക്കുകയായിരുന്നു.

പുതുതായി അവതരിപ്പിക്കുന്ന കണ്‍സെപ്റ്റ് കാര്‍ ഡാറ്റ്‌സന്‍ ബ്രാന്‍ഡിന്റെ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരിക്കും.

English summary
Datsun has revealed sketches of its next concept car, which will be featured to the Entire world from the Delhi Auto Expo 2014.
Story first published: Wednesday, January 22, 2014, 13:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark