ഗോ പ്ലസ് എംപിവി കിറ്റ് ലോഞ്ച് ചെയ്തു

Posted By:

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിയുടെ ആക്‌സസറി കിറ്റ് ലോഞ്ച് ചെയ്തു. ഇന്തോനീഷ്യന്‍ വിപണില്‍ ഗോ പ്ലസ് എംപിവി ലോഞ്ചിനൊപ്പമാണ് വാഹനത്തിനാവശ്യമായ കിറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതേ ആക്‌സസറി കിറ്റുകള്‍ തന്നെയാണ് ഇന്ത്യയിലേക്കും എത്തിച്ചേരുക. 2-14 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഈ എംപിവി, ഇന്ത്യയുടെ നിരത്തുകളിലേക്ക് അധികം താമസിക്കാതെ ഇറങ്ങാനുള്ളതാണ്. ഗോ പ്ലസ് പാന്‍ക എന്ന പേരിലാണ് ഇന്തോനീഷ്യയില്‍ ഈ വാഹനം വില്‍പനയ്ക്കെത്തുന്നത്.

വെസ്റ്റ് ജാവയിലെ പൂര്‍വകാര്‍ത്തയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് ഗോ പ്ലസ് എംപിവി നിര്‍മിക്കുന്നത്. പൂര്‍ണമായും ഡാറ്റ്‌സന്‍ കാറുകള്‍ നിര്‍മിക്കാനുള്ളതാണ് ഈ ഫാക്ടറി. എന്‍ജിന്‍ അസംബ്ലി, ബോഡി വര്‍ക്ക്, ചാസ് ഉല്‍പാദനം, പെയിന്റിംഗ് ജോലികള്‍ എന്നിങ്ങനെ കാര്‍ നിര്‍മാണത്തിനുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നുള്ള വാഹനങ്ങള്‍ മറ്റ് വിപണികളിലേക്ക് കയറ്റി അയയ്ക്കുവാനുള്ള പദ്ധതികളുമുണ്ട്. ഇന്ത്യയിലേക്ക് അടുത്തുതന്നെ എത്താനിരിക്കുന്ന ഗോ പ്ലസ് എംപിവിയെ ഒന്നടുത്തുകാണാം ചുവടെ.

ഡാറ്റ്സൻ ഗോ പ്ലസ് ആക്സസറി കിറ്റുകൾ

ഇന്ത്യയില്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുള്ള ഗോ ഹാച്ച്ബാക്കിന്റെ എംപിവി രൂപമാണിത്. ഗോ പ്ലസ് എംപിവിയെ പരിചയപ്പെടാന്‍ താളുകള്‍ നീക്കുക.

ഡാറ്റ്സൻ ഗോ പ്ലസ് ആക്സസറി കിറ്റുകൾ

ഗോ ഹാച്ച്ബാക്കിലുപയോഗിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഗോ പ്ലസ് എംപിവിയിലും ഉപയോഗിക്കും. നിസ്സാന്‍ മൈക്രയിലും റിനോ പള്‍സിലും ഉപയോഗിച്ചുവരുന്ന ഈ എന്‍ജിന്‍ ഇന്ത്യയ്ക്ക് നേരത്തെ തന്നെ പരിചിതമാണ്.

ഡാറ്റ്സൻ ഗോ പ്ലസ് ആക്സസറി കിറ്റുകൾ

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഇന്തോനീഷ്യന്‍ പതിപ്പില്‍ ചേര്‍ത്തിരിക്കുന്നത്. ഇതേ ട്രാന്‍സ്മിഷനില്‍ തന്നെയായിരിക്കും ഇന്ത്യയിലും വാഹനമെത്തുക. 68 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.

ഡാറ്റ്സൻ ഗോ പ്ലസ് ആക്സസറി കിറ്റുകൾ

ഇന്തോനീഷ്യയില്‍ ഗോ പ്ലസ് പാന്‍കയുടെ വില 85 ദശലക്ഷം ഇന്തോനീഷ്യന്‍ റുപ്പിയയാണ്. ഇന്ത്യന്‍ രൂപയിലേക്കു വിവര്‍ത്തനം ചെയ്താല്‍ 4.42 ലക്ഷം എന്നു കിട്ടും.

ഡാറ്റ്സൻ ഗോ പ്ലസ് ആക്സസറി കിറ്റുകൾ

ഇന്ത്യ ഗോ പ്ലസ് ഹാച്ച്ബാക്കിനെ കാത്തിരിക്കുന്നു എന്നു പറയുന്നതില്‍ കാര്യമുണ്ട്. കാബിന്‍ സ്‌പേസിന്റെ കാര്യത്തില്‍ സെഗ്മെന്റില്‍ മികവ് പുലര്‍ത്തും ഈ എംപിവി. ഗോ പ്ലസ്സിന്റെ വിലനിലവാരത്തില്‍ മറ്റൊരു വാഹനവും ഇത്ര മികച്ച കാബിന്‍ സ്‌പേസ് നല്‍കുന്നില്ല. ഏഴ് സീറ്റുകളാണ് ഗോ പ്ലസ്സിലുള്ളത്. മൂന്നു നിരകളിലായി സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു.

ഡാറ്റ്സൻ ഗോ പ്ലസ് ആക്സസറി കിറ്റുകൾ

സ്പീഡ് സെന്‍സിംഗ് വൈപ്പറുകള്‍, മള്‍ടി ഇന്‍ഫോമേഷന്‍ ഡിസപ്ലേ, ഫോളോ മി ഹോം ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ ക്രമീകരണങ്ങള്‍ ഇന്ത്യയിലെ പതിപ്പിലുണ്ടാകും. ഗോ ഹാച്ച്ബാക്കില്‍ ഡാറ്റ്‌സന്‍ ചേര്‍ത്ത മൊബൈല്‍ ഡോക്ക് എംപിവി പതിപ്പിലുമുണ്ട്. ഗോ ഹാച്ച്ബാക്കിന്റെ കാര്യത്തില്‍ സ്വീകരിച്ച അതേ വിപണനതന്ത്രം തന്നെയായിരിക്കും ഗോ പ്ലസ്സ് പിന്തുടരുക. വാഹനത്തിനകത്ത് ധാരാളം സന്നാഹങ്ങള്‍ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കുകയും അടിസ്ഥാനവില പരമാവധി താഴ്ത്തുകയും ചെയ്യും. കൂടുതല്‍ സംവിധാനങ്ങളാവശ്യമുള്ളവര്‍ക്ക് ഡാറ്റ്‌സന്‍ ഓഫര്‍ ചെയ്യുന്ന ആക്‌സസറി കിറ്റുകള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്.

English summary
Datsun has launched their new MPV in Indonesia as the GO Plus Panca.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark