ഡാറ്റ്‌സന്‍ ഗോ പ്ലസ് ചെന്നൈയില്‍ ടെസ്റ്റ് ചെയ്യുന്നു

Posted By:

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവിയെ ചെന്നൈ നഗരത്തില്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ കണ്ടെത്തി. റിനോ-നിസ്സാന്‍ ഉടമസ്ഥതയില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ തന്നെയാണ് ഗോ ഹാച്ച്ബാക്കിനെ ആധാരമാക്കി നിര്‍മിച്ച ഗോ പ്ലസ് എംപിവിയും നിര്‍മിക്കുന്നത്.

നാലു മീറ്ററിനു താഴെ നീളം വരുന്നതാണ് ഈ എംപിവി. രാജ്യത്ത് മാരുതി സുസൂക്കിയുടെ എര്‍റ്റിഗ എംപിവിയാണ് ഈ വാഹനത്തിന് നേരിട്ടുള്ള എതിരാളി. കൂടുതല്‍ വിവരങ്ങളും ടെസ്റ്റ് ചിത്രങ്ങളും താഴെ.

ഡാറ്റ്‌സന്‍ ഗോ ചെന്നൈയില്‍ ടെസ്റ്റ് ചെയ്യുന്നു

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണ് ഗോ പ്ലസ് എംപിവിയുടെ ഇന്ത്യന്‍ വരവ് പ്രഖ്യാപിക്കപ്പെട്ടത്. ഈ വാഹനം ഇന്തോനീഷ്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. നാല് വേരിയന്റുകളാണ് അവിടെ ഗോ പ്ലസ്സിനുള്ളത്. ഇന്ത്യയില്‍ ഡാറ്റ്‌സന്‍ മോഡലുകള്‍ ഇപ്പോള്‍ വിറ്റഴിക്കുന്നത് നിസ്സാന്‍ ഔട്‌ലെറ്റുകളിലൂടെയാണ്. ക്രമേണ സ്വന്തം ഡീലര്‍ഷിപ്പുകള്‍ തുടങ്ങുവാനും പരിപാടിയുണ്ട് ഡാറ്റ്‌സന്.

ഡാറ്റ്‌സന്‍ ഗോ ചെന്നൈയില്‍ ടെസ്റ്റ് ചെയ്യുന്നു

3,995 മില്ലിമീറ്ററാണ് ഡാറ്റ്‌സന്‍ ഗോ പ്ലസ്സിന്റെ മൊത്തം നീളം. രാജ്യത്തെ നിയമമനുസരിച്ച് നികുതിയില്‍ സാരമായ ഇളവ് ലഭിക്കും വാഹനത്തിന്. സാധാരണ വാഹനങ്ങള്‍ക്കുള്ള എക്‌സൈസ് ഡ്യൂട്ടി 20 ശതമാനമാണെങ്കില്‍ 4 മീറ്ററില്‍ താഴെ നീളം വരുന്നവയ്ക്ക് 8 ശതമാനമാണ് നികുതി.

ഡാറ്റ്‌സന്‍ ഗോ ചെന്നൈയില്‍ ടെസ്റ്റ് ചെയ്യുന്നു

1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ഗോ പ്ലസ് എംപിവിയില്‍. ഗോ ഹാച്ച്ബാക്കില്‍ ചേര്‍ത്തിട്ടുള്ളതും ഇതേ എന്‍ജിന്‍ തന്നെയാണ്. 68 പിഎസ് കരുത്തും 104 എന്‍എം ചക്രവീര്യവും വാഹനത്തിനുണ്ട്. ഗോ ഹാച്ച്ബാക്കിലുള്ള 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ തന്നെയാണ് എംപിവിയില്‍ ഘടിപ്പിക്കുക. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.63 കിലോമീറ്റര്‍ മൈലേജുണ്ട് ഗോ പ്ലസ് എംപിവിക്ക്.

ഡാറ്റ്‌സന്‍ ഗോ ചെന്നൈയില്‍ ടെസ്റ്റ് ചെയ്യുന്നു

ഇന്തോനീഷ്യന്‍ വിപണിയില്‍ ഗോ പ്ലസ് എംപിവിയുടെ വില തുടങ്ങുന്നത് 85 ദശലക്ഷം റുപ്പിയയിലാണ്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് വിവര്‍ത്തനം ചെയ്താല്‍ 4.33 ലക്ഷം എന്നു ലഭിക്കും. ഇന്തോനീഷ്യയില്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന്റെ വിലയായ 102.6 ദശലക്ഷം ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ 5.24 ലക്ഷം രൂപ എന്നു ലഭിക്കും.

Image Source: Facebook

English summary
The Datsun Go plus has commenced its road tests in India.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark