ഇന്ത്യയുടെ ആദ്യ സ്പോർട്സ്കാർ നിര്‍മാണപതിപ്പ്

ആദ്യ ഇന്ത്യന്‍ നിര്‍മിത സ്‌പോര്‍ട്‌സ് കാര്‍ എന്ന പേരില്‍ വിഖ്യാതമായ ഡിസി അവാന്തിയുടെ ഉല്‍പാദനത്തോടടുത്ത മോഡല്‍ ഓട്ടോ എക്‌സ്‌പോയിലെത്തി. കഴിഞ്ഞ എക്‌സ്‌പോയില്‍ ഒരു കണ്‍സെപ്റ്റ് മോഡലായി ഈ വാഹനം അവതരിപ്പിക്കപ്പെട്ടിരുന്നു.

ഓട്ടോ എക്സ്പോ വാർത്തകൾ

അവാന്തി ഉല്‍പാദനപ്പതിപ്പിന്റെ വിവരങ്ങളും ചിത്രങ്ങളും താഴെ കാണാം.

ഡിസി അവാന്തി ഉൽപാദനത്തിലേക്ക്

അവാന്തിയുടെ നിര്‍മാണത്തിലായി ഗുജറാത്തിലെ സനന്ദില്‍ ഒരു ഉല്‍പാദനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ദിലീപ് ഛബ്രിയ തുടങ്ങിയിട്ടുണ്ട്.

ഡിസി അവാന്തി ഉൽപാദനത്തിലേക്ക്

ലോകത്തിലെ ഏറ്റവും മികവുറ്റ സ്‌പോര്‍ട്‌സ് കാറുകള്‍ക്കെല്ലാം മുന്നില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ ശേഷിയുള്ള ഒരുല്‍പന്നമാണ് ദിലീപ് ഛബ്രിയ മനസ്സില്‍ കാണുന്നത്.

ഡിസി അവാന്തി ഉൽപാദനത്തിലേക്ക്

ഒരു മോഡല്‍ നാലായിരത്തിലധികം ഉല്‍പാദിപ്പിക്കില്ല എന്നതാണ് കമ്പനിയുടെ നിലപാട്.

എന്‍ജിന്‍

എന്‍ജിന്‍

2 ലിറ്റര്‍ ശേഷിയുള്ള ഇക്കോസ്‌പോര്‍ട് എന്‍ജിന്‍ ഫോഡില്‍ നിന്ന് വാങ്ങി ഘടിപ്പിക്കും അവാന്തിയില്‍.

ഡിസി അവാന്തി ഉൽപാദനത്തിലേക്ക്

270 പിഎസ് കരുത്ത് പുറത്തെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

ഭാരം

ഭാരം

വാഹനത്തിന്റെ മൊത്തം ഭാരം 1562 കിലോഗ്രാമാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 7 സെക്കന്‍ഡില്‍ താഴെ സമയമേ അവാന്തി എടുക്കൂ.

വില

വില

25 ലക്ഷത്തിന്റെ പരിസരത്തിലായിരിക്കും ഡിസി അവാന്തിയുടെ വില.

ദീലീപ് ഛബ്രിയ പറയുന്നു

ദീലീപ് ഛബ്രിയ പറയുന്നു

"ലിമിറ്റഡ് എഡിഷന്‍ കാറുകളാണ് ഡിസി ഡിസൈന്‍ നിര്‍മിക്കുക. ഓരോ മോഡലും 4000 യൂണിറ്റാകുമ്പോള്‍ അവസാനിപ്പിക്കുകയും അടുത്ത മോഡല്‍ വിപണിയിലിറക്കുകയും ചെയ്യും. 25 മുതല്‍ 30 ലക്ഷം വരെയായിരിക്കും കാറുകള്‍ക്ക് വില."

ഡിസി അവാന്തി ഉൽപാദനത്തിലേക്ക്

തുടക്കത്തില്‍ ഡിസിയുടെ പൂനെ ഫാക്ടറിയില്‍ വെച്ച് കുറച്ച് മോഡലുകള്‍ നിര്‍മിക്കുമെന്നറിയുന്നു. ഗുജറാത്തിലെ ഉല്‍പാദനസംവിധാനം പ്രവര്‍ത്തനം തുടങ്ങുന്ന മുറയ്ക്ക് പൂര്‍ണമായും അങ്ങോട്ട് നീങ്ങും.

വിപണിപ്രവേശം

വിപണിപ്രവേശം

ഡിസിയുടെ ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാനാവുന്നത് അവാന്തിയുടെ ലോഞ്ച് 2014ല്‍ നടക്കുമെന്നാണ്. സനന്ദിലെ ഫാക്ടറിക്ക് 3500 യൂണിറ്റ് നിര്‍മാണശേഷി ഉണ്ടായിരിക്കും.

Most Read Articles

Malayalam
English summary
The production-ready DC Avanti has been unveiled at Auto Expo 2014.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X