മാരുതി കാര്‍ വാങ്ങുന്നെങ്കില്‍ ജനുവരിക്കു മുമ്പ് വാങ്ങുക!

Written By:

കാര്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ഈ ഡിസംബര്‍ നിര്‍ണായകമാണെന്നു പറയാന്‍ കാരണമുണ്ട്. കുറെ മാസങ്ങളായി കാര്‍വിലകള്‍ വര്‍ധിപ്പിക്കാതെ വിപണിമാന്ദ്യം മാറുന്നതും കാത്തിരുന്ന കാര്‍നിര്‍മാതാക്കള്‍ ജനുവരിയില്‍ തന്ത്രങ്ങള്‍ മാറ്റിപ്പയറ്റുകയാണ്. മിക്ക കാര്‍നിര്‍മാതാക്കളും തങ്ങളുടെ മോഡലുകളുടെ വിലവര്‍ധിപ്പിക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കാര്‍ വാങ്ങാന്‍ ഏറ്റവും പറ്റിയ സമയമാണ് ഡിസംബര്‍. മാരുതിയടക്കം പ്രമുഖ കമ്പനികളെല്ലാം നിരവധി ഓഫറുകള്‍ നല്‍കുന്നുണ്ട്.

മാരുതി സുസൂക്കി പ്രഖ്യാപിച്ച ഓഫറുകളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

മാരുതി കാര്‍ വാങ്ങുന്നെങ്കില്‍ ജനുവരിക്കു മുമ്പ് വാങ്ങുക!

ചിത്രങ്ങളിലൂടെ നീങ്ങുക.

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡീസല്‍

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡീസല്‍

സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പിന് 30,000 രൂപ വരെയുള്ള ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 5.5 ലക്ഷത്തിന്റെ പരിസരത്തിലാണ് ഡീസല്‍ മോഡലിന്റെ അടിസ്ഥാന പതിപ്പിന് വില. ലിറ്ററിന് 25.2 കിലോമീറ്റര്‍ മൈലേജ് നല്‍കാന്‍ ഈ ഡീസല്‍ എന്‍ജിന് സാധിക്കും.

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈര്‍

മാരുതി സ്വിഫ്റ്റ് ഡിസൈര്‍ സെഡാന്‍ മോഡലിന് 45,000 രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.85 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഡിസൈറിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 19.1 കിലോമീറ്ററും ഡീസല്‍ പതിപ്പ് ലിറ്ററിന് 23.4 കിലോമീറ്ററുമാണ് മൈലേജ്.

മാരുതി സുസൂക്കി റിറ്റ്‌സ്

മാരുതി സുസൂക്കി റിറ്റ്‌സ്

റിറ്റ്‌സ് ഹാച്ച്ബാക്ക് മോഡലിന് 75,000 രൂപയുടെ ഓഫറുകളാമ് ലഭിക്കുക. 4.23 ലക്ഷം രൂപയില്‍ ഈ വാഹനത്തിന്റെ വില തുടങ്ങുന്നു. പെട്രോള്‍ എന്‍ജിന്‍ 18.5 കിലോമീറ്ററും ഡീസല്‍ എന്‍ജിന്‍ 23.2 കിലോമീറ്ററും മൈലേജ് നല്‍കുന്നുണ്ട്.

മാരുതി ആള്‍ട്ടോ 800

മാരുതി ആള്‍ട്ടോ 800

മാരുതി സുസൂക്കി ആള്‍ട്ടോ കെ10 പതിപ്പ് വാങ്ങിയാല്‍ 55000 രൂപയോളം വരുന്ന നേട്ടങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോള്‍ പതിപ്പ് പകരുന്നത് ലിറ്ററിന് 22.7 കിലോമീറ്റര്‍ മൈലേജാണ്. വിലകള്‍ തുടങ്ങുന്നത് 2.38 ലക്ഷത്തില്‍.

മാരുതി ആള്‍ട്ടോ കെ10

മാരുതി ആള്‍ട്ടോ കെ10

ആള്‍ട്ടോ കെ10 മോഡലില്‍ 35,000 രൂപയുടെ കിഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 3.06 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വിലകള്‍ തുടഹ്ങുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ നല്‍കുന്ന മൈലേജ് 24.07 കിലോമീറ്ററാണ്.

കൂടുതല്‍... #maruti #sales #മാരുതി
English summary
Discounts On Maruti Suzuki Cars in December 2014.
Story first published: Friday, December 12, 2014, 17:47 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark