അവസാനത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 പുറത്ത്

Written By:

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 സ്‌പോര്‍ട്‌സ് കാറിന്റെ അവസാന പതിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത് 2012ലാണ്. വെള്ള എക്സ്റ്റീരിയര്‍ നിറത്തിലും ചുവപ്പ് ഇന്റീരിയര്‍ നിറത്തിലുമാണ് അവസാനത്തെ വണ്‍ 77 മോഡല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഈ സൂപ്പര്‍കാറിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ആകെ 77 മോഡലുകളാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്.

എക്‌സ്‌ക്ലൂസീവ് മോഡലുകള്‍ പുറത്തിറക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുള്ള കമ്പനിയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍. തങ്ങളുടെ ഉപഭോക്താക്കള്‍ എപ്പോഴും ആസ്റ്റണ്‍ മാര്‍ട്ടിനുകളുടെ എക്‌സ്‌ക്ലൂസിവിറ്റി ആസ്വദിക്കുന്നവരായിരിക്കണമെന്ന് ഇവര്‍ ശഠിക്കുന്നു. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 കാറുകളുടെ നിര്‍മാണത്തെക്കുറിച്ചും മറ്റും താഴെ ചിത്രത്താളുകളില്‍ വായിക്കാം.

അവസാനത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 പുറത്ത്

ചിത്രങ്ങളിലൂടെ നീങ്ങുക.

എന്തുകൊണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍?

എന്തുകൊണ്ട് ആസ്റ്റണ്‍ മാര്‍ട്ടിന്‍?

മാസത്തില്‍ പതിനായിരക്കണക്കിന് കാറുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന കാര്‍നിര്‍മാതാക്കള്‍ക്കിടയില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ തികച്ചും വ്യത്യസ്തമായ നിലപാടാണ് എടുക്കുന്നത്. ഈ ബ്രിട്ടിഷ് കാര്‍നിര്‍മാതാവ് നിര്‍മിച്ച കാറുകളുടെ എണ്ണം പതിനായിരം തികയുന്നത് കമ്പനിക്ക് എഴുപത് വയസ്സ് പിന്നിട്ട ശേഷമാണ്! ഇപ്പോഴും ആസ്റ്റണ്‍ മാര്‍ട്ടിന്‍ കാറുകള്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ചാണ് പുറത്തിറക്കുന്നത്. നിര്‍മാണത്തിന്റെ ഓരോ സൂക്ഷ്മാംശക്ഷങ്ങളിലും പുലര്‍ത്തുന്ന ശ്രദ്ധ കാറിന്റെ ഉടമയ്ക്ക് തീര്‍ച്ചയായും അനുഭവപ്പെടും.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77

സ്ഥാപിതമായിട്ട് നൂറ്റാണ്ടിനോടടുത്ത ഒരു കാര്‍ കമ്പനി അതിന്റെ ഇത്രയും കാലത്തെ പരിചയസമ്പത്ത് പൂര്‍ണമായും ഒരു കാറിന്റെ നിര്‍മാണത്തിലേക്ക് ഏറ്റവും വിദഗ്ധമായി സന്നിവേശിപ്പിച്ചതിന്റെ ഫലമായാണ് വണ്‍ 77 എന്ന എക്‌സ്‌ക്ലൂസിവ് സൂപ്പര്‍കാര്‍ പിറക്കുന്നത്.

അവസാനത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 പുറത്ത്

1,750,000 ഡോളറാണ് ഓരോ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 കാറിനും വിലയായി കമ്പനി വാങ്ങുന്നത്. ഓരോ ഉപഭോക്താവിന്റെയും താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഓരോ മോഡലും നിര്‍മിക്കപ്പെടുക എന്നതിനാല്‍ വിലയില്‍ മാറ്റങ്ങളുണ്ടാകാം. സ്വര്‍ണം മുതലായ വിലപിടിപ്പുള്ള ലോഹങ്ങള്‍ കൊണ്ട് ഈ കാറിനെ പൊതിയാവുന്നതാണ്. വിലകൂട്ടാന്‍ ഏറ്റവും മികച്ച മാര്‍ഗവുമാണിത്.

അവസാനത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 പുറത്ത്

77 എന്ന എണ്ണം കണ്ടെത്തിയതിന്റെ കഥ രസകരമാണ്. വണ്‍ 77 സൂപ്പര്‍കാറിനെക്കുറിച്ച് ആസ്റ്റമ്# മാര്‍ട്ടിന്‍ ചിന്തിക്കുന്നത് 2007ല്‍ ആയിരുന്നു. 50 മോഡലുകള്‍ ഉണ്ടാക്കുക എന്നത് ഒരല്‍പം അധികമാണെന്ന് കമ്പനി കരുതി. എന്നാല്‍ 50ലേക്ക് കുറയ്ക്കുവാനും തയ്യാറല്ലായിരുന്നു. സാധ്യമായ എണ്ണം 75 ആണെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ ഈ എണ്ണം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നതാണെന്ന ധാരണയില്‍ 77 എന്ന നമ്പര്‍ കണ്ടെത്തുകയായിരുന്നു. കൂട്ടത്തില്‍ വേറിട്ടുനിര്‍ത്താന്‍ ഈ നമ്പരിന് സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

അവസാനത്തെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 പുറത്ത്

വളരെ ശ്രദ്ധാപൂര്‍വമായ നിര്‍മാണരീതിയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 കാറിനുവേണ്ടി കമ്പനി അനുവര്‍ത്തിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച മോണോകോക്ക് ഘടന നിര്‍മിച്ചെടുക്കാന്‍ മൂന്നാഴ്ചയോളം എടുക്കുന്നു. ആറു പേര്‍ ഒരു മോണോകോക്ക് സ്ട്രക്ചറിന്റെ നിര്‍മാണത്തിനായി നിയമിക്കപ്പെടും. കാറിന്റെ ഏറ്റവും വിലപിടിപ്പുള്ള ഭാഗങ്ങളിലൊന്നാണിത്. നിര്‍മാണത്തിനിടയില്‍ എന്തെങ്കിലും അബദ്ധം പിണഞ്ഞാല്‍ ആ ചാസി ഉപേക്ഷിക്കുകയാണ് ചെയ്യുക.

English summary
The Aston Martin One-77 was assembled in 77 units.
Story first published: Monday, November 3, 2014, 13:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark