സ്ത്രീകള്‍ക്ക് പാര്‍ക്കിങ് സ്‌പേസ് സംവരണം ചെയ്യുന്നു

By Santheep

തര്‍ക്കമില്ലാത്ത ചുരുക്കം കാര്യങ്ങളിലൊന്നാണ് ലോകം ആണുങ്ങള്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ളതാണെന്ന വസ്തുത. സകല മതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ആണുങ്ങളുടെ ശബ്ദത്തില്‍ മാത്രം സംസാരിക്കുന്നു. ഇതേസമയം ദക്ഷിണ കൊറിയയില്‍, പെണ്ണുങ്ങള്‍ക്കു വേണ്ടി ഭരണകൂടം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു!

പൊതുസ്ഥലങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സ്ത്രീസൗഹൃദമുള്ളതാക്കിത്തീര്‍ക്കാനാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി ഭരണകൂടം 95 ദശലക്ഷം ഡോളര്‍ നീക്കിവെച്ചിരിക്കുന്നു. ലോകത്തിലെ വികസിതരാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാമതാണ് ദക്ഷിണ കൊറിയ വരുന്നത് എന്നറിയുക.

Female Friendly Parking Spots In Seoul

പാര്‍ക്കിംഗ് സ്ലോട്ടുകളെ സ്ത്രീസൗഹൃദമുള്ളതാക്കുന്നതില്‍ തീരുന്നില്ല കൊറിയന്‍ സര്‍ക്കാരിന്റെ പരിപാടികള്‍. സ്ത്രീകള്‍ക്കായി പ്രത്യേകം ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, ഉയര്‍ന്ന ഹീലുള്ള ചെരിപ്പിട്ടു നടക്കാന്‍ കഴിയുന്ന വിധത്തില്‍ ഫൂട് പാത്തുകള്‍ പരിഷ്‌കരിക്കുക തുടങ്ങിയ നിരവധി പരിപാടികള്‍ ഈ ഫണ്ടുപയോഗിച്ച് നടപ്പാക്കും. പെണ്ണുങ്ങളോട് മൂത്രദ്വാരം അടച്ചുവെച്ച് പണിയെടുക്കാന്‍ ആഹ്വാനം ചെയ്ത വ്യാപാരി വ്യവസായി നേതാവിന്റെ നാട്ടുകാരായ നമ്മള്‍ അത്ഭുതപ്പെടുക!

പാര്‍ക്കിങ് സ്ലോട്ടുകള്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി റിസര്‍വ് ചെയ്യുന്നു എന്നതാണ് ഒന്നാമതായി ശ്രദ്ധിക്കേണ്ട വസ്തുത. ഇതോടൊപ്പം, പാര്‍ക്കിംഗ് സ്‌പേസ് സ്ത്രീകളുടെ ഡ്രൈവിംഗ് ശൈലിക്ക് ഇണങ്ങുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്യുകയും ചെയ്യുന്നു. സാധാരണ പാര്‍ക്കിങ് സ്‌പേസുകളെക്കാള്‍ വീതി കൂടുതലുണ്ടായിരിക്കും സ്ത്രീകളുടെ പാര്‍ക്കിംഗ് സ്‌പേസിന്.

പിങ്ക് നിറം കൊണ്ട് അടയാളപ്പെടുത്തിയ ഈ സ്‌പേസുകളില്‍ ആണുങ്ങളുടെ വാഹനവും പാര്‍ക്കു ചെയ്യാവുന്നതാണ്. പെണ്ണുങ്ങള്‍ വന്നാല്‍ മാറ്റിയിടേണ്ടതായി വരുമെന്നു മാത്രം.

ചിത്രത്തില്‍ കാണുന്നതുപോലെ പിങ്കി നിറത്തിലുള്ള സ്‌കര്‍ട്ട്, പൂവ് എന്നിങ്ങനെയുള്ള അടയാളങ്ങള്‍ പാര്‍ക്കിംഗ് സ്ലോട്ടുകളില്‍ കാണാന്‍ കഴിയും. സ്ത്രീകള്‍ക്ക് പൊതുജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാരിന്റെ വക്താവ് പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
English summary
The Metropolitan Government of Seoul will make several changes to the city such as, installing female toilets, stiletto-friendly sidewalks and creating female-friendly car parking space.
Story first published: Tuesday, May 20, 2014, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X