ഫെരാരി ലാഫെരാരി യൂസ്ഡ് കാര്‍ വിപണിയില്‍!!!

ഫെരാരി ലാഫെരാരി മോഡല്‍ 499 എണ്ണം മാത്രമേ പുറത്തിറങ്ങൂ. തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഒന്നിനു പിന്നാലെ ഒന്നെന്ന രീതിയില്‍ നിര്‍മിച്ചുകൊടുക്കുകയാണ് ഫെരാരി. ഇവയില്‍ ഫെരാരി നിര്‍മിച്ചു വിറ്റ ആദ്യത്തെ ലാഫെരാരി ഇതിനകം തന്നെ യൂസ്ഡ് കാര്‍ വിപണിയിലെത്തിയതാണ് പുതിയ വാര്‍ത്ത.

ലോകത്തിലെ നിരവധി കോടീശ്വരന്മാര്‍ ലാഫെരാരി ബുക്ക് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശരാണ്. ഇവരെല്ലാം ലാഫെരാരിയുടെ യൂസ്ഡ് മാര്‍ക്കറ്റിലേക്കുള്ള കടന്നുവരവ് കാത്തിരിക്കുകയാണ്. സ്വാഭാവികമായി ലാഫെരാരി വളരെപ്പെട്ടെന്നുതന്നെ രണ്ടാം വിപണിയുടെ വാതില്‍ കടന്നെത്തി. യൂസ്ഡ് വിപണിയിലെത്തിയ ലാഫെരാരിയെ അടുത്താകാണാം, ചുവടെ...

ഫെരാരി ലാഫെരാരി യൂസ്ഡ് കാർ വിപണിയിൽ

ഫെരാരിയുടെ ഏറ്റവും സാങ്കേതികത്തികവുള്ള കാറാണ് ലാഫെരാരി. കരുത്തിന്റെയും പ്രകടനശേഷിയുടെയും കാര്യത്തിലും ഇവന്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നു.

ഫെരാരി ലാഫെരാരി യൂസ്ഡ് കാർ വിപണിയിൽ

ലാഫെരാരിയുടെ യഥാര്‍ത്ഥവിലയുടെ ഇരട്ടിയോളമാണ് യൂസ്ഡ് മാര്‍ക്കറ്റിലെത്തിയ ലാഫെരാരിക്ക് എന്നാണറിയുന്നത്. ഇതില്‍നിന്നുതന്നെ കാറിനുള്ള ഡിമാന്‍ഡ് എത്രത്തോളമെന്നു മനസ്സിലാക്കാം. ആര്‍ക്കും വാങ്ങാം എന്നതാണ് യൂസ്ഡ് മാര്‍ക്കറ്റിലെ വാഹനത്തിന്റെ പ്രത്യേകത. ഫെരാരിയില്‍ നിന്ന് നേരിട്ടു വാങ്ങുവാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. വന്‍തോതിലുള്ള അന്വേഷണങ്ങളാണ് യുസ്ഡ് മാര്‍ക്കറ്റിലെത്തിയ ലാഫെരാരിക്ക് ലഭിക്കുന്നത്.

ഫെരാരി ലാഫെരാരി യൂസ്ഡ് കാർ വിപണിയിൽ

വിലപേശലിന് യാതൊരു സാധ്യതയും ലാഫെരാരിയുടെ കാര്യത്തിലില്ല. പറയുന്ന പണം കൊടുത്ത് വാങ്ങുക മാത്രമാണ് ഒരേയൊരു സാധ്യത. ഓര്‍ക്കുക: വാങ്ങാന്‍ പോകുന്നത് ഏതെങ്കിലും ഒരു ലാഫെരാരി കാറല്ല; മറിച്ച് ഫെരാരി ആദ്യം നിര്‍മിച്ച ലാഫെരാരിയാണ്! ഇത് ഫെരാരിയില്‍ നിന്നു പുറത്തുവരുന്ന ആദ്യത്തെ ഹൈബ്രിഡ് കാറാണെന്നും അറിയുക. 950 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നു ഇവന്റെ എന്‍ജിന്‍. വെറും 3 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്ഡ വേഗത പിടിക്കാന്‍ ഈ കാറിന് സാധിക്കും.

ഫെരാരി ലാഫെരാരി യൂസ്ഡ് കാർ വിപണിയിൽ

മ്യൂനിച്ചിലെ സെംകോ എന്ന കാര്‍ ഡീലറുടെ പക്കലാണ് ഈ ലാഫെരാരി ഇപ്പോഴുള്ളത്. സെംകോ പറയുന്ന വില 3.25 ദശലക്ഷം ഡോളറാണ്. കാറിന്റെ യഥാര്‍ത്ഥവില 1.77 ദശലക്ഷം ഡോളര്‍ ആണെന്നറിയുക.

Most Read Articles

Malayalam
കൂടുതല്‍... #ferrari #ഫെരാരി
English summary
Of the limited 499 units of the LaFerrari that Ferrari will build the first one has already reached the used car market.
Story first published: Friday, January 3, 2014, 17:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X