ഫെരാരി എസ്‌യുവി നിര്‍മിക്കില്ലെന്ന് പുതിയ പ്രസിഡണ്ട്

Written By:

ഫെരാരി എസ്‌യുവികളും ഫോര്‍ ഡോര്‍ സെഡാനുകളും പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ കണ്ടിരുന്നു. കമ്പനിയുടെ ഇക്കണ്ടകാല ചരിത്രത്തിലൊന്നും കേട്ടുകേള്‍വിയില്ലാത്ത ഈ നീക്കം മാറിയ വിപണിസാഹചര്യങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണെന്ന് വലിയവിഭാഗം പേരും വിശ്വസിച്ചിരുന്നു. എന്നാല്‍, ഇത്തരമൊരു നീക്കം ഫെരാരിയുടെ പാരമ്പര്യത്തിന് വിരുദ്ധമാണെന്നും ഇത് കമ്പനിയെ തെറ്റായ വഴിയിലേക്ക് നീക്കലാണെന്നും അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നുമെല്ലാം വേറൊരു കൂട്ടര്‍ വാദിച്ചു. ഈ വാദപ്രതിവാദങ്ങളെല്ലാം നിഷേധിക്കുകയാണ് ഫെരാരിയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍.

കമ്പനിയില്‍ നിന്നും പുറത്തുപോകുന്ന പ്രസിഡണ്ട് ലൂക്ക ഡി മൊന്റെസെമോലോ ആണ് ഇക്കാര്യം ആദ്യം നിഷേധിച്ചത്. ഇദ്ദേഹത്തിന് പകരക്കാരനായി ഒക്ടോബര്‍ 13ന് ചാര്‍ജെടുക്കാന്‍ പോകുന്ന സെര്‍ജിയോ മാഷിയോനും ഇത്തരമൊരു പദ്ധതി ഫെരാരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

To Follow DriveSpark On Facebook, Click The Like Button
Ferrari

ടൂ ഡോര്‍ സ്‌പോര്‍ട്‌സ് കാറുകള്‍ നിര്‍മിക്കുന്ന നിലവിലെ രീതി തന്നെയായിരിക്കും ഫെരാരി തുടരുക എന്ന് സെര്‍ജിയോ വ്യക്തമാക്കി.

കമ്പനിയുടെ വില്‍പന വര്‍ധിപ്പിക്കുക എന്നതായിരിക്കും സെര്‍ജിയോ പ്രഥമപരിഗണന കൊടുക്കുന്ന കാര്യങ്ങളിലൊന്ന്. നിലവില്‍ വര്‍ഷത്തില്‍ 7500 ഫെരാരികള്‍ വിറ്റുപോകുന്നുണ്ട്. ഇത് 10,000 എണ്ണമാക്കി ഉയര്‍ത്തുവാന്‍ ശ്രമങ്ങള്‍ നടത്തും.

ഫെരാരിയെ മാതൃസ്ഥാപനമായ ഫിയറ്റുമായി കലര്‍ത്തുവാന്‍ (സാങ്കേതികതയിലും മറ്റും) പദ്ധതിയുണ്ടെന്ന വാര്‍ത്തകളും പുതുതായി ചുമതലയേറ്റെടുക്കാന്‍ പോകുന്ന പ്രസിഡണ്ട് നിഷേധിച്ചു. ഇത്തരമൊരു നീക്കം ഇരു കമ്പനികള്‍ക്കും ദോഷമാകുമെന്നാണ് സെര്‍ജിയോ പറഞ്ഞത്.

കൂടുതല്‍... #ferrari #ഫെരാരി
English summary
Ferrari has ruled out SUVs or four-door sedans from its current product plan.
Story first published: Monday, October 6, 2014, 16:26 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark