പൂന്തോ ക്രോസ്സോവര്‍ മോഡലിനെ കാണാം

ഇത്തവണത്തെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ചെറു എസ്‌യുവികളുടെ കൂട്ടത്തല്ലായിരുന്നു. രാജ്യത്തിന്റെ വണ്ടിവിപണിയിലെ 'ന്യൂജനറേഷന്‍' ട്രെന്‍ഡാണിതെന്നു പറയാം. ഇന്നുവരെ നിലവിലില്ലാതിരുന്ന ഒരു സെഗ്മെന്റ് നിലവില്‍ വരികയും അതിലേക്ക് നഗരങ്ങളില്‍ നിന്നുള്ള പുതിയ സാമ്പത്തികവര്‍ഗം കയറിക്കൂടുകയും ചെയ്തതോടെയാണ് ചെറു എസ്‌യുവികളിലേക്ക് പല നിര്‍മാതാക്കളും ശ്രദ്ധ തിരിക്കാന്‍ കാരണമായത്.

ഇത്തവണ ഫിയറ്റ് ഒരു കണ്‍സെപ്റ്റ് അവതരിപ്പിച്ചത് വലിയ തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഫിയറ്റ് അവ്വന്റ്യൂറ എന്നു വിളിക്കുന്ന ആ കണ്‍സെപ്റ്റിനെപ്പറ്റിയാണ് ഇനി ചര്‍ച്ചിക്കുന്നത്.

ഫിയറ്റ് പൂന്തോ ക്രോസ്സോവർ

പൂന്തോ ക്രോസ്സോവര്‍ കണ്‍സെപ്റ്റ് എന്നാണ് അവ്വന്റ്യൂറ കണ്‍സെപ്റ്റിന്റെ വിശദീകരണം.

ഫിയറ്റ് പൂന്തോ ക്രോസ്സോവർ

2-14 പൂന്തോ ക്രോസ്സോവറിനെ ആധാരമാക്കിയാണ് ഈ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് പൂന്തോയുടെ ഈ ക്രോസ്സോവര്‍ മോഡല്‍ ഇനിയും വന്നിട്ടില്ല.

ഫിയറ്റ് പൂന്തോ ക്രോസ്സോവർ

ഫിയറ്റ് അവ്വന്റ്യൂറ ഇന്ത്യയെ മാത്രം ലക്ഷ്യമാക്കുന്ന വാഹനമല്ല. ആഗോളതലത്തില്‍ വിവിധ വിപണികളിലേക്ക് ഈ കണ്‍സെപ്റ്റിന്റെ ഉല്‍പാദനപ്പതിപ്പ് പോകും.

ഫിയറ്റ് പൂന്തോ ക്രോസ്സോവർ

പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍, പുതിയ ഗ്രില്‍, ബംപറുകളിലേക്ക് കയറിനില്‍ക്കുന്ന മെറ്റല്‍ സ്‌കിഡ് പ്ലേറ്റ്, കട്ടിയേറിയ സ്‌കിഡ് പ്ലേറ്റുകള്‍, സൈഡ് ക്ലാഡിംഗുകള്‍, റൂഫ് റെയിലുകള്‍ തുടങ്ങിയ സവിശേഷതകള്‍ കാണാവുന്നതാണ് കണ്‍സെപ്റ്റില്‍.

ഫിയറ്റ് പൂന്തോ ക്രോസ്സോവർ

കണ്‍സെപ്റ്റിന്റെ റൂഫില്‍ സൈക്കിളുകള്‍ക്കിരിപ്പിടം നല്‍കിയിരിക്കുന്നു.

ഫിയറ്റ് പൂന്തോ ക്രോസ്സോവർ

പിന്നില്‍ നല്‍കിയ സ്‌പെയര്‍ വീലുകള്‍ വാഹനത്തിന് പ്രത്യേക സൗന്ദര്യം പകര്‍ന്നുനല്‍കുന്നു. കണ്‍സെപ്റ്റിനുള്ള ഓഫ്-റോഡര്‍ ഫീല്‍ വര്‍ദിപ്പിക്കാന്‍ ഇതി സഹായകമാകുന്നു.

Most Read Articles

Malayalam
English summary
Fiat decided to call its Punto crossover concept the Avventura. The Avventura is based on the 2014 Punto model that's not yet been released in India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X