ഫിയറ്റ് അവ്വെന്റ്യൂറയ്ക്ക് 500 ബുക്കിങ്

Written By:

മൂന്നു ദിവസം മുമ്പുമാത്രം വിപണിയിലെത്തിയ ഫിയറ്റ് അവ്വെന്റ്യൂറ മോഡലിന് അഞ്ഞൂറിലധികം ബുക്കിങ് ലഭിച്ചു. ഇക്കാലയളവില്‍ വാഹനത്തെക്കുറിച്ചുള്ള 15,000 അന്വേഷണങ്ങളും തങ്ങള്‍ക്കു ലഭിച്ചതായി ഫിയറ്റ് അറിയിക്കുന്നു.

കഴിഞ്ഞ മാസത്തില്‍ തന്നെ ഈ വാഹനത്തിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു.

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 1.3 ലിറ്റര്‍ ശേഷിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 93 കുതിരശക്തിയാണ്. പെട്രോള്‍ എന്‍ജിന്‍ 89 കുതിരശക്തി ഉല്‍പാദിപ്പിക്കും.

ഫിയറ്റ് അവ്വെന്‍റ്യൂറ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജ് പകരുന്നു. പെട്രോള്‍ പതിപ്പിന്‍റെ മൈലേജ് ലിറ്ററിന് 14.4 ലിറ്ററാണ്.

3989 മില്ലിമീറ്ററാണ് വാഹനത്തിന്‍റെ മൊത്തം നീളം. വീതി 1706 മില്ലിമീറ്റര്‍. വാഹനത്തിന്‍റെ മൊത്തം ഉയരം 1542 മില്ലിമീറ്ററാണ്. വീല്‍ബേസ് 2510 മില്ലിമീറ്റര്‍. ഹൈ ടെറൈന്‍ ഗേജുകള്‍, റൂഫ് റെയിലുകള്‍, സൈഡ് ക്ലാഡിങ്ങുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം എക്‌സ്റ്റീരിയറിനെ സ്‌പോര്‍ടിയാക്കുന്ന ഘടകങ്ങളാണ്. 205 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട് വാഹനത്തിന്.

Cars താരതമ്യപ്പെടുത്തൂ

ഫിയറ്റ് അവ്വെന്റ്യൂറ
ഫിയറ്റ് അവ്വെന്റ്യൂറ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Dealers of Fiat started accepting bookings for the Avventura as early as last month, and the car was also displayed at prominent shopping malls for the public to have a first look.
Story first published: Friday, October 24, 2014, 15:39 [IST]
Please Wait while comments are loading...

Latest Photos