ഫിയറ്റ് അവെഞ്ച്യൂറ അറുപത് ദിവസത്തിനുള്ളില്‍ എത്തും

Written By:

ഫിയറ്റ് അവെഞ്ച്യൂറ ക്രോസ്സോവറിന്റെ ഇന്ത്യന്‍ പ്രവേശം ഒക്ടോബര്‍ മാസത്തില്‍ നടക്കും. പൂന്തോ ഇവോയ്ക്കുശേഷം ഫിയറ്റില്‍ നിന്നും വരുന്ന ഈ വാഹനത്തെ ചുറ്റിപ്പറ്റി വലിയ ആകാംക്ഷ വളര്‍ന്നിട്ടുണ്ട് വിപണിയില്‍.

കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടതാണ് അവെഞ്ച്യൂറ ക്രോസ്സോവര്‍. സ്ഥലസൗകര്യത്തിന്റെ കാര്യത്തില്‍ ഈ വാഹനം മികച്ചതാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഡിസൈനിന്റെ സ്‌പോര്‍ടി സ്വഭാവം ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.

പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍, പുതിയ ഗ്രില്‍, ബംപറുകളിലേക്ക് കയറിനില്‍ക്കുന്ന മെറ്റല്‍ സ്‌കിഡ് പ്ലേറ്റ്, കട്ടിയേറിയ സ്‌കിഡ് പ്ലേറ്റുകള്‍, സൈഡ് ക്ലാഡിംഗുകള്‍, റൂഫ് റെയിലുകള്‍ തുടങ്ങിയ സവിശേഷതകള്‍ കാണാവുന്നതാണ് വാഹനത്തിൽ.

പിന്നില്‍ നല്‍കിയ സ്‌പെയര്‍ വീലുകള്‍ വാഹനത്തിന് പ്രത്യേക സൗന്ദര്യം പകര്‍ന്നുനല്‍കുന്നു. കണ്‍സെപ്റ്റിനുള്ള ഓഫ്-റോഡര്‍ ഫീല്‍ വർധിപ്പിക്കാന്‍ ഇത് സഹായകമാകുന്നു.

Cars താരതമ്യപ്പെടുത്തൂ

ഫിയറ്റ് പൂന്തോ ഇവോ
ഫിയറ്റ് പൂന്തോ ഇവോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #fiat avventura #fiat #ഫിയറ്റ്
English summary
Fiat Avventura launch planned around october, 2014.
Story first published: Wednesday, August 6, 2014, 13:32 [IST]
Please Wait while comments are loading...

Latest Photos