ഫിയറ്റ് അവ്വെന്റ്യൂറയുടെ വേരിയന്റുകളില്‍ എന്തെല്ലാം?

Written By:

ഫിയറ്റ് പറഞ്ഞ സമയപരിധി വെച്ചു നോക്കുകയാണെങ്കില്‍ അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവര്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യണം. ലോഞ്ചിനു മുന്നോടിയായി വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പതുക്കെപ്പതുക്കെ പുറത്തുവിടുകയാണ് ഫിയറ്റ് ഇപ്പോള്‍. അവ്വെന്റ്യൂറയുടെ ഓരോ വേരിയന്റിലും നല്‍കിയിരിക്കുന്ന ഫീച്ചറുകളാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്.

പൂന്തോ ഹാച്ച്ബാക്കിനെ ആധാരമാക്കി നിര്‍മിച്ച ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവറിന്റെ വേരിയന്റ് വിവരങ്ങള്‍ താഴെ വിശദമായി അറിയാം.

ഫിയറ്റ് അവ്വെന്റ്യൂറയുടെ വേരിയന്റുകളില്‍ എന്തെല്ലാം?

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫിയറ്റ് അവ്വെന്റ്യൂറയുടെ വേരിയന്റുകളില്‍ എന്തെല്ലാം?

മൂന്ന് വേരിയന്റുകളാണ് ഫിയറ്റ് അവ്വെന്റ്യൂറയ്ക്കുള്ളത്. ആക്ടിവ്, ഡൈനമിക്, ഇമോഷന്‍ എന്നിങ്ങനെ.

ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവര്‍ ആക്ടിവ് ട്രിം

ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവര്‍ ആക്ടിവ് ട്രിം

ആക്ടിവ് ട്രിം ആണ് ബേസ് മോഡല്‍. ഇതില്‍ 16 ഇഞ്ച് അലോയ് വീല്‍ നല്‍കിയിരിക്കുന്നു. റിയര്‍ ഫോഗ് ലാമ്പുകള്‍, ടെയ്ല്‍ഗേറ്റില്‍ ഒരു വീല്‍ ചേര്‍ത്തിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡാണ് ഈ പതിപ്പിലുള്ളത്. റിമോട്ട് ബൂട്ട് റിലീസ്, ഓട്ടോമാറ്റിക് സെന്‍ട്രല്‍ ഡോര്‍ ലോക്കിങ്, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, കീലെസ്സ് എന്‍ട്രി, ടില്‍റ്റ് അഡ്ജസ്റ്റബ്ള്‍ സ്റ്റീയറിങ്, കോംപാസ്സ്, ടില്‍റ്റ് മീറ്റര്‍, സൈഡ് മിററുകളില്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സന്നാഹങ്ങളും ഈ പതിപ്പിലുണ്ട്.

ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവര്‍ ഡൈനമിക് വേരിയന്റ്

ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവര്‍ ഡൈനമിക് വേരിയന്റ്

ഈ വേരിയന്റില്‍ ആക്ടിവ് പതിപ്പിലെ എല്ലാ സന്നാഹങ്ങളും അടങ്ങിയിട്ടുണ്ട്. കൂടുതലായി, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ബോഡി നിറത്തിലുള്ള വിങ് മിററുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പിന്‍ കാബിനില്‍ പവര്‍ വിന്‍ഡോകള്‍, എബിഎസ്-ഇബിഡി എന്നീ സുരക്ഷാ സന്നാഹങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്. മറ്റൊന്ന്, യുഎസ്ബി, ഓക്‌സ് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റമാണ്. ഇതില്‍ വേഗത തിരിച്ചറിഞ്ഞ് സ്വയം ശബ്ദ ക്രമീകരണം നടത്തുന്ന സംവിധാനവുമുണ്ട്. മുന്‍നിശ്ചിതമായ പരിധിയില്‍ കൂടിയ വേഗതയില്‍ വാഹനം നീങ്ങുമ്പോള്‍ ഓഡിയോ സിസ്റ്റം സ്വയം ഒച്ച താഴ്ത്തുന്നു.

ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവര്‍ ഇമോഷന്‍ ട്രിം

ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവര്‍ ഇമോഷന്‍ ട്രിം

ഏറ്റവുമുയര്‍ന്ന വേരിയന്റായ ഇമോഷനില്‍ നേരത്തെ പറഞ്ഞ എല്ലാ സന്നാഹങ്ങളും ചേര്‍ത്തിരിക്കുന്നു. ഇതോടൊപ്പം ഫ്രണ്ട് എയര്‍ബാഗുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ കാബിനില്‍ എസി വെന്റുകള്‍, പിന്നില്‍ വൈപ്പറും വാഷറും, റിയര്‍ ഡിഫോഗര്‍ എന്നിവയുമുണ്ട്. ഡാഷ്‌ബോര്‍ഡ് ലൈറ്റിങ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീലും ഗിയര്‍ നോബും, സ്റ്റീയറിങ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, കോളുകള്‍ നിയന്ത്രിക്കാന്‍ ബ്ലൂ ആന്‍ഡ് മി സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും ചേര്‍ത്തിരിക്കുന്നു.

English summary
The Fiat Avventura is slated for a launch in early October; three trim levels will be on offer, Active, Dynamic and Emotion.
Story first published: Wednesday, October 1, 2014, 14:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark