അവ്വെന്റ്യൂറയ്ക്ക് 5 വേരിയന്റ്, 6 നിറങ്ങള്‍

By Santheep

ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവറിന്റെ ഇന്ത്യന്‍ പ്രവേശം അടുത്തിരിക്കുകയാണ്. വാഹനത്തെക്കുറിച്ച് ചില പുതിയ വിവരങ്ങള്‍ പുറത്തുവന്നത് പങ്കു വെക്കുകയാണിവിടെ.

അഞ്ച് വേരിയന്റുകളാണ് ഈ ഫിയറ്റ് ക്രോസ്സോവറിനുണ്ടാവുക. ഇവയില്‍ മൂന്നെണ്ണം ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളായിരിക്കും. ബാക്കി രണ്ടെണ്ണത്തില്‍ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിക്കും.

1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് ഫിയറ്റ് അവ്വെന്റ്യൂറയില്‍ ചേര്‍ക്കുക. 93 പിഎസ് കരുത്തും 209 എന്‍എം ചക്രവീര്യവും പകരാന്‍ ഈ എന്‍ജിന് കഴിയും. 1.4 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിന്‍ 90 പിഎസ് കരുത്ത് പകരുന്നതാണ്. 115 എന്‍എം ചക്രവീര്യം ഈ എന്‍ജിനുണ്ട്.

ഈ എന്‍ജിനുകള്‍ തന്നെയാണ് നിലവില്‍ ഫിയറ്റ് പൂന്തോ ഇവോയില്‍ ചേര്‍ത്തിട്ടുള്ളത്.

Fiat Avventura

പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച അവ്വംന്റ്യൂറ മോഡലുകള്‍ ബേസ്, മിഡ് ലെവല്‍ വേരിയന്റുകളായി ഇടം പിടിക്കും. ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍, ബേസ്, മിഡ് ലെവല്‍, ടോപ് എന്‍ഡ് എന്നീ ഇടങ്ങളിലാണ് സ്ഥാനം കണ്ടെത്തുക.

16 ഇഞ്ച് അലോയ് വീലുകള്‍, ബോഡ് ക്ലാഡിങ്ങുകള്‍, ബോഡി നിറത്തിലുള്ള വിങ് മിററുകള്‍, റൂഫ് റാക്ക്, പിന്‍വശത്ത് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍ എന്നീ സന്നാഹങ്ങളുണ്ടായിരിക്കും വാഹനത്തില്‍.

ആറ് ബോഡ് നിറങ്ങളില്‍ അവ്വെന്റ്യൂറ വിപണിയില്‍ ലഭിക്കും. സഫെറാനോ ഓറഞ്ച്, എക്‌സോട്ടിക്ക റെഡ്, ബ്രോന്‍സോ ടാന്‍, വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രേ, ഹിപ് ഹോപ് ബ്ലാക്ക് എന്നീ നിറങ്ങളാണ് ക്രോസ്സോവറിന് പൂശുക.

Most Read Articles

Malayalam
കൂടുതല്‍... #fiat #ഫിയറ്റ്
English summary
Fiat Avventura to get 2 petrol, 3 diesel variants; 6 body colours.
Story first published: Saturday, September 13, 2014, 16:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X