മാരുതി ഫിയറ്റ് ഡീസല്‍ എന്‍ജിനുകള്‍ക്കു പിന്നാലെ

By Santheep

ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍നിര്‍മാതാവായ മാരുതി സുസൂക്കിക്ക് സ്വന്തമായി ഡീസല്‍ എന്‍ജിനില്ല എന്നൊരു കുറവുണ്ട്. പെട്രോള്‍ കാറുകള്‍ മാത്രം വിറ്റഴിഞ്ഞിരുന്ന ഇന്ത്യയുടെ പൂര്‍വകാല വിപണിയില്‍ ഇതൊരു കുറവല്ലായിരുന്നു. എന്നാല്‍ വിപണി സമവാക്യങ്ങള്‍ മാറുകയും ഡീസല്‍ എന്‍ജിനുകള്‍ക്കുണ്ടായിരുന്ന 'സോ കോള്‍ഡ് പ്രശ്‌നംസ്' നവസാങ്കേതികതകളുടെ മികവു കൊണ്ട് മറികടക്കുകയും ചെയ്തിട്ടുള്ള പുതിയ കാലത്ത് ഡീസല്‍ എന്‍ജിന്‍ സ്വന്തമായില്ല എന്നു പറയുന്നത് ഒരു ബഹുമതിയായി പരിഗണിക്കപ്പെടുന്നില്ല. ഉയര്‍ന്ന ഇന്ധനക്ഷമത ഡീസലെഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു എന്നത് ഒരു വന്‍ കാര്യമാണ് ആഗോളതാപനം വലിയ പ്രശ്‌നമായി ഉയര്‍ത്തപ്പെടുന്ന നമ്മുടെ കാലത്ത്. പഴയ കാലത്തെപ്പോലെ ഡീസല്‍ ഇന്ന് ഗൗരവപ്പെട്ട തോതില്‍ കരിമ്പുക പുറത്തുവിടുന്നുമില്ല. അങ്ങനെയെങ്കില്‍ മാരുതി എന്തു ചെയ്യണം?

സ്വന്തമായി ഡീസലെഞ്ചിന്‍ നിര്‍മിക്കാനുള്ള പരിപാടികള്‍ മാരുതി ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഒരു 800 സിസി എന്‍ജിന്‍ മാരുതിയുടെ ഗുഡ്ഗാവ് ഫാക്ടറിയില്‍ തയ്യാറാവുന്നുണ്ട്. ഇതിനൊപ്പം കൂടുതല്‍ ഡീസല്‍ എന്‍ജിനുകള്‍ പുറത്തുനിന്ന് വാങ്ങുവാനും കമ്പനി തീരുമാനമെടുത്തിട്ടുണ്ട്.

Fiat Engines To Power Maruti Suzuki

ഡിസൈര്‍, സ്വിഫ്റ്റ് ഹാച്ച്ബാക്ക് തുടങ്ങിയ വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ഡീസല്‍ എന്‍ജിനുകള്‍ മാരുതി വാങ്ങുന്നത് ഫിയറ്റില്‍ നിന്നാണ്. ഈ കരാര്‍ വരുന്ന മൂന്നു വര്‍ഷത്തേക്കു കൂടി നീട്ടിയിരിക്കുകയാണ് ഫിയറ്റ് ഇപ്പോള്‍. 2015 ഏപ്രില്‍ മാസത്തില്‍ അവസാനിക്കാനുള്ളതാണ് നിലവിലെ കരാര്‍. അവിടെനിന്നും മൂന്നു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടുകയാണ് മാരുതി ചെയ്തിട്ടുള്ളത്.

1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് മാരുതി ഫിയറ്റില്‍ നിന്നും വാങ്ങിക്കൊണ്ടിരിക്കുന്നത്. ടാറ്റയടടക്കമുള്ള ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളും നിരവദി വിദേശ കാര്‍ കമ്പനികളും ഇതേ എന്‍ജിന്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്.

2011-2012 കാലത്ത് രാജ്യത്ത് ഡീസല്‍ എന്‍ജിനുകള്‍ക്ക് പെട്ടെന്നുണ്ടായി ഡിമാന്‍ഡ് വര്‍ധനയാണ് പെട്രോള്‍ എന്‍ജിനുകളില്‍ നിന്ന് മാറിച്ചിന്തിക്കുന്നതിന് മാരുതിയെ പ്രേരിപ്പിച്ചത്. ഡീസലിന് ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന സബ്‌സിഡി എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തിലും ഡീസല്‍ കാറുകളുടെ ഡിമാന്‍ഡ് വന്‍തോതില്‍ ഇടിയാന്‍ സാധ്യതയില്ല എന്ന അനുമാനം നിലനില്‍ക്കുന്നുണ്ട്.

ഗുഡ്ഗാവിലെ പ്ലാന്റില്‍ 1,50,000 എന്‍ജിനുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന 800സിസി ഡീസല്‍ എന്‍ജിന്‍ ഇവിടെയാണുല്‍പാദിപ്പിക്കുക.

ഇന്നത്തെ വീഡിയോ:
ഇന്ത്യന്‍ സൂപ്പര്‍മാനെ കണ്ടിട്ടുണ്ടോ?

ജോണ്‍ എബ്രഹാം 150 കിലോ തൂക്കമുള്ള ബൈക്ക് എടുത്തു പൊക്കുന്നത് ആരവങ്ങളോടെ സ്വീകരിക്കുന്ന നമുക്ക് ഇത് അവിശ്വസനീയമായി തോന്നിയേക്കാം. എല്ലാ സുരക്ഷാ സന്നാഹങ്ങളുമൊരുക്കി ബോളിവുഡ് മസിലന്മാര്‍ ചെയ്യുന്നത് ഈ മധ്യപ്രദേശുകാരന്‍ വളരെ കൂളായി, യാതൊരു സുരക്ഷാ സന്നാഹങ്ങളുമില്ലാതെ, സ്വന്തം ജീവിതത്തിന്റെ ഓവര്‍ലോഡ് കയറ്റുന്നു.

<iframe width="600" height="450" src="//www.youtube.com/embed/3JqCU8duwK8?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Fiat provides diesel mills to Maruti Suzuki in India. The Japanese Italian union has been extended for a further three more years.
Story first published: Friday, July 18, 2014, 15:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X