ഫിയറ്റ് കാറുകള്‍ക്ക് 2 ലക്ഷം വരെയുള്ള ഓഫറുകള്‍

By Santheep

ഇറ്റാലിയന്‍ കാര്‍നിര്‍മാതാവ് ഫിയറ്റ് വര്‍ഷാവസാന ഓഫറുകളുമായി രംഗത്ത്. മൂന്ന് മോഡലുകള്‍ക്കാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഫിയറ്റ് നാല് കാര്‍മോഡലുകള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്.

ലിനിയ, ലിനിയ ക്ലാസിക്, പൂന്തോ ഇവോ എന്നിവയിലാണ് ഓഫറുകളുള്ളത്. ഈയിടെ ലോഞ്ച് ചെയ്ത ഫിയറ്റ് അവ്വെന്റ്യൂറ ക്രോസ്സോവറില്‍ ഓഫറുകളൊന്നും ലഭ്യമല്ല.

പുതിയ ഫിയറ്റ് ലീനിയ വാങ്ങിയാല്‍ രണ്ട് ലക്ഷം രൂപയോളം വരുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.

ലിനിയ ക്ലാസിക് മോഡലില്‍ 80,000 രൂപയോളം വരുന്ന ഓഫറുകളാണുള്ളത്. പൂന്തോ ഇവോ ഹാച്ച്ബാക്കില്‍ 65,000 രൂപയുടെ നേട്ടങ്ങള്‍ ലഭിക്കുന്നു വാങ്ങുന്നയാളിന്.

ഈ മൂന്ന് മോഡലുകളിലും മൂന്നുവര്‍ഷത്തെ അധിക വാറന്റിയും നല്‍കുന്നുണ്ട്. മൊത്തം അഞ്ചുവര്‍ഷത്തെ വാറന്റി.

ഉപഭോക്താക്കള്‍ക്ക് ഒരു സുവര്‍ണാവസരമാണ് ഇപ്പോള്‍ കാര്‍ വാങ്ങുന്നതിലൂടെ ലഭിക്കുക. ജനുവരി മാസത്തില്‍ എല്ലാ കാര്‍നിര്‍മാതാക്കളും വില വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. മാരുതി അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ ഇതിനകം തന്നെ വിലവര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #fiat #news #ഫിയറ്റ്
English summary
Fiat India Provides Year End Offers On Select Models.
Story first published: Thursday, December 18, 2014, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X