ഫിയറ്റ് അവ്വെന്റ്യൂറ ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു

By Santheep

ഫിയറ്റ് ഈയിടെ ഇന്ത്യന്‍ വിപണിയിലെത്തിച്ച അവ്വെന്റ്യൂറ ക്രോസ്സോവര്‍ മോഡല്‍ ബങ്കളുരുവില്‍ ലോഞ്ച് ചെയ്തു. 608,979 രൂപയിലാണ് പെട്രോള്‍ ബേസ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വിലകള്‍ തുടങ്ങുന്നത്. ഡീസല്‍ വേരിയന്റിന്റെ വിലകള്‍ 701,222 രൂപയില്‍ തുടങ്ങുന്നു.

ഇറ്റാലിയന്‍ ഡിസൈന്‍ ശൈലിയില്‍ നിര്‍മിച്ച അവ്വെന്റ്യൂറയ്ക്ക് യുവാക്കള്‍ക്കിടയില്‍ വലിയ തോതിലുള്ള സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 1.3 ലിറ്റര്‍ ശേഷിയുള്ളതാണ് ഡീസല്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 93 കുതിരശക്തിയാണ്. പെട്രോള്‍ എന്‍ജിന്‍ 89 കുതിരശക്തി ഉല്‍പാദിപ്പിക്കും. ഫിയറ്റ് അവ്വെന്‍റ്യൂറ ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജ് പകരുന്നു. പെട്രോള്‍ പതിപ്പിന്‍റെ മൈലേജ് ലിറ്ററിന് 14.4 ലിറ്ററാണ്.

3989 മില്ലിമീറ്ററാണ് വാഹനത്തിന്‍റെ മൊത്തം നീളം. വീതി 1706 മില്ലിമീറ്റര്‍. വാഹനത്തിന്‍റെ മൊത്തം ഉയരം 1542 മില്ലിമീറ്ററാണ്. വീല്‍ബേസ് 2510 മില്ലിമീറ്റര്‍. ഹൈ ടെറൈന്‍ ഗേജുകള്‍, റൂഫ് റെയിലുകള്‍, സൈഡ് ക്ലാഡിങ്ങുകള്‍ തുടങ്ങിയവയുടെ സാന്നിധ്യം എക്‌സ്റ്റീരിയറിനെ സ്‌പോര്‍ടിയാക്കുന്ന ഘടകങ്ങളാണ്. 205 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട് വാഹനത്തിന്.

ബങ്കളുരു വിലകള്‍

Most Read Articles

Malayalam
English summary
Fiat Group Automobiles India Private Limited launched its Avventura Contemporary Urban Vehicle, for the global market.
Story first published: Tuesday, October 28, 2014, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X