ഫിയറ്റ് 500 അബാര്‍ത്തിന്റെ ഇന്ത്യന്‍ സാധ്യതകള്‍

ഓട്ടോ എക്‌സ്‌പോയിലെ പ്രധാന സംഭവങ്ങളിലൊന്നാണ് ഫിയറ്റ് അബാര്‍ത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ്. ഫിയറ്റിന്റെ പെര്‍ഫോമന്‍സ് ബ്രാന്‍ഡായ അബാര്‍ത്തിന്റെ ലോഞ്ച് ഇന്ത്യന്‍ വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നേരത്തെ കേട്ടിരുന്ന വാര്‍ത്തകള്‍ ഫിയറ്റ് പൂന്തോ അബാര്‍ത്തിന്റെ ലോഞ്ചിനെക്കുറിച്ചായിരുന്നു. എന്നാല്‍, ഇത്തണത്തെ എക്‌സ്‌പോയില്‍ അത് സംഭവിച്ചില്ല. എന്തായാലും അധികം വൈകാതെ പൂന്തോയുടെ അബാര്‍ത്ത് മോഡലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഫിയറ്റിന്റെ ക്ലാസിക് മോഡലായ 500ന്റെ അബാര്‍ത്ത് മോഡലാണ് ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

ഫിയറ്റ് 500 അബാര്‍ത്ത് എന്നത് 500 മോഡലിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ്.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

അബാര്‍ത്ത് എന്ന പേരില്‍ 1949ല്‍ സ്ഥാപിക്കപ്പെട്ട ഈ റേസ് കാര്‍ ബ്രാന്‍ഡ് ഫിയറ്റിന്റെ ഉപസ്ഥാപനമായി പ്രവര്‍ത്തുന്നു 1952 മുതല്‍.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ ബാറ്റില്‍, മിനി കൂപ്പര്‍ എന്നീ വാഹനങ്ങളുടെ നിരയിലാണ് ഫിയറ്റ് 500 മോഡല്‍ നില്‍ക്കുന്നത്.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

മൂന്ന് കാറുകളും ഇന്ത്യയില്‍ കാര്യമായി വിറ്റുപോകുന്നില്ല എന്നതാണ് സത്യം. കൂടിയ വിലയ്ക്ക് സ്ഥലസൗകര്യം കുറഞ്ഞ ഇത്തരം കാറുകളിലേക്ക് കയറിയിരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. കുറച്ചുകൂടി പണം ചേര്‍ത്താല്‍ ഒരു എന്‍ട്രിലെവല്‍ ആഡംബര എസ്‌യുവി വാങ്ങാമെന്നതാണ് ഇന്നത്തെ വിപണിസ്ഥിതി.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

മൂന്ന് കാറുകളുടെയും ക്ലാസിക് സ്വഭാവം സെഗ്മെന്റില്‍ കടുത്ത മത്സരത്തിന് കാരണമായിട്ടുണ്ട്. 500 അബാര്‍ത്തിന്റെ വരവ് തീര്‍ച്ചയായും ഫിയറ്റിന് തരക്കേടില്ലാത്ത മൈലേജ് നല്‍കും.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

ഫിയറ്റ് 500 വില്‍ക്കുന്നത് 17 ലക്ഷത്തിന്റെ ചുറ്റുപാടിലാണ്. അബാര്‍ത്ത് മോഡലിന്റെ വില ഇനിയും ഉയരും.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

അബാര്‍ത്ത് മോഡല്‍ ഇന്ത്യയിലെത്തുക പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും. ഇക്കാരണത്താല്‍ ഇറക്കുമതിനികുതി ചേര്‍ത്ത് വാഹനത്തിന്റെ വില ഉയരും.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

അബാര്‍ത്ത് മോഡലുകള്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യാന്‍ ഫിയറ്റിന് പദ്ധതിയുണ്ട്. ഇത് സംഭവിക്കുകയാണെങ്കില്‍ താരതമ്യേന കുറഞ്ഞ വിലയില്‍ വാഹനം ലഭിച്ചേക്കും.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

അസംബ്ള്‍ ചെയ്യാനുള്ള പദ്ധതി നടപ്പിലായാല്‍ ഫിയറ്റ് 500 അബാര്‍ത്ത് മോഡല്‍ 20 ലക്ഷത്തിന്റെ പരിസരത്തുള്ള വിലയില്‍ ലഭ്യമാകും.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

ഫിയറ്റ് അബാര്‍ത്ത് 500ന് ഘടിപ്പിച്ചിരിക്കുന്നത് 1.4 ലിറ്റര്‍ ശേഷിയുള്ള മള്‍ടിഎയര്‍ എന്‍ജിനാണ്. ഈ പെട്രോള്‍ എന്‍ജിനോടൊപ്പം ടര്‍ബോചാര്‍ജര്‍ ഘടിപ്പിക്കും.

ഫിയറ്റ് 500 അബാർത്ത് ലോഞ്ച്

അബാര്‍ത്ത് 500 എന്‍ജിന്റെ കരുത്ത് 160 കുതിരശക്തിയാണ്. എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്ന ചക്രവീര്യം 230 എന്‍എം.

Most Read Articles

Malayalam
English summary
Fiat has finally got it's performance packed Abarth 500 to India. The Car was launched at the recent Auto Expo.
Story first published: Monday, February 17, 2014, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X