ഫിയറ്റ് പാണ്ട ക്രോസ്സ് ഓഫ് റോഡിങ് ശേഷികളുമായെത്തി

By Santheep

ഫിയറ്റിന്റെ പാണ്ട 4x4 എസ്‌യുവിയെ ആധാരമാക്കി നിര്‍മിച്ച പാണ്ട ക്രോസ്സ് വിപണിയിലെത്തി. രണ്ട് പുതിയ എന്‍ജിനുകളോടെയാണ് ഈ വാഹനം വിപണി പിടിച്ചിരിക്കുന്നത്. 1.3 ലിറ്റര്‍ ശേഷിയുള്ള മള്‍ടിജെറ്റ് എന്‍ജിനും 0.9 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ എന്‍ജിനുമാണിവ. ഇന്ത്യയില്‍ നിലവില്‍ ഈ വാഹനം ലഭ്യമല്ല. ചെറു എസ്‌യുവികള്‍ക്ക് മികച്ച വിപണിയുള്ള നമ്മുടെ രാജ്യത്തിന് ചേര്‍ന്ന വാഹനം തന്നെയാണിത് എന്ന് പറയാവുന്നതാണ്.

ഓഫ് റോഡ് ഉപയോഗത്തിനും സാധാരണ സിറ്റി ഡ്രൈവിനും പറ്റിയ വാഹനം എന്നതാമ് പാണ്ട ക്രോസ് എന്ന മോഡലിന്റെ വിപണി ഉദ്ദേശ്യം. 0.9 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത് 145 എന്‍എം ചക്രവീര്യമാണ്. 90 കുതിരകളുടെ കരുത്തും ഈ എന്‍ജിന്‍ പുറത്തെടുക്കുന്നു. ഇരട്ട ടര്‍ബോകള്‍ ഘടിപ്പിച്ച 1.3 ലിറ്റര്‍ മള്‍ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ 80 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കുന്നുണ്ട്. 190 എന്‍എം ആണ് ചക്രവീര്യം. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താളുകളില്‍.

ഫിയറ്റ് പാണ്ട ക്രോസ്സ് ഓഫ് റോഡിങ് ശേഷികളുമായെത്തി

ചിത്രങ്ങളിലൂടെ നീങ്ങുക

ഫിയറ്റ് പാണ്ട ക്രോസ്സ് ഓഫ് റോഡിങ് ശേഷികളുമായെത്തി

ഇന്ത്യയില്‍ പ്രീമിയര്‍ പുറത്തിറക്കുന്ന റിയോ എസ്‌യുവിയുടെ അതേ അളവുതൂക്കങ്ങളാണ് പാണ്ട ക്രോസ്സ് എസ്‌യുവിക്കുള്ളത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതില്‍ വെച്ചേറ്റവും ചെറിയ ശരീരസവിശേഷതയുള്ള എസ്‌യുവികളിലൊന്നാണ് റിയോ. പാണ്ടയുടെ വലിപ്പക്കുറവ് നഗരങ്ങളിലെ ഡ്രൈവിങ്ങില്‍ ഉപകാരപ്പെടും. എന്‍ജിന്‍ സവിശേഷതകളും സ്റ്റൈലിങ്ങുമെല്ലാം ഓഫ് റോഡിങ്ങിന് പര്യാപ്തമായ രീതിയിലാണുള്ളത്.

ഫിയറ്റ് പാണ്ട ക്രോസ്സ് ഓഫ് റോഡിങ് ശേഷികളുമായെത്തി

മുന്‍വശത്തു നിന്നുള്ള കാഴ്ചയില്‍ തന്നെ പാണ്ട ക്രോസ്സിന്റെ ഓഫ് റോഡിങ് കരുത്ത് ബോധ്യപ്പെടുത്താന്‍ ഫിയറ്റ് ഡിസൈനര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ട്. അലൂമിനിയത്തില്‍ നിര്‍മിച്ച സ്‌കിഡ് പ്ലേറ്റുകള്‍ മികച്ച രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഇതിന്റെ രണ്ടറ്റത്തുമായി എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ചേര്‍ത്തിരിക്കുന്നതും കാണാം. ഹെഡ്‌ലാമ്പിന്റെ ഒരു വശത്തുനിന്നും തള്ളി നില്‍ക്കുന്ന രീതിയിലാണ് ഫോഗ്‌ലാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഫിയറ്റ് പാണ്ട ക്രോസ്സ് ഓഫ് റോഡിങ് ശേഷികളുമായെത്തി

ഡോറുകളുടെ താഴെയായി പ്ലാസ്റ്റിക് ക്ലാഡിങ് ചേര്‍ത്തിട്ടുണ്ട്. വില്‍ ആര്‍ച്ചുകളിലും ഇത് കാണാവുന്നതാണ്. പിന്‍ഡോറിനു താഴെയായി 'ക്രോസ്സ്' എന്ന് ഇംഗ്ലീഷിലെഴുതിച്ചേര്‍ത്തിരിക്കുന്നതു കാണാം. ഓഫ് റോഡ് ടയറുകളാണ് പാണ്ട ക്രോസ്സിനുള്ളത്. അലോയ് വീലുകളും ഘടിപ്പിച്ചിരിക്കുന്നു. റൂഫ് റെയിലുകള്‍ വാഹനത്തിന്റെ സ്‌പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്.

ഫിയറ്റ് പാണ്ട ക്രോസ്സ് ഓഫ് റോഡിങ് ശേഷികളുമായെത്തി

പിന്‍വശത്തും സ്‌കിഡ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുന്നു. ഇതോടൊപ്പം രണ്ട് ലൈറ്റ് ചേര്‍ത്തിരിക്കുന്നു. പിന്‍ വിന്‍ഡോയുടെ വശങ്ങളിലായാണ് ടെയ്ല്‍ ലൈറ്റുകളുള്ളത്.

ഫിയറ്റ് പാണ്ട ക്രോസ്സ് ഓഫ് റോഡിങ് ശേഷികളുമായെത്തി

ഓഫ്‌റോഡര്‍ വാഹനത്തിന്റെ ഫീല്‍ ശരിക്കും അനുഭവിപ്പിക്കുന്നതാണ് പാണ്ടയുടെ ഇന്റീരിയര്‍ ഡിസൈനും വര്‍ണപദ്ധതിയും. പ്രീമിയം ബ്രൗണ്‍, ബ്ലാക്ക് നിറങ്ങളിലുള്ള ഇന്റീരിയറില്‍ പ്രത്യേക ഡിസൈനിലുള്ള സ്റ്റീയറിങ് വീല്‍ ചേര്‍ത്തിരിക്കുന്നതായി കാണാം.

ഫിയറ്റ് പാണ്ട ക്രോസ്സ് ഓഫ് റോഡിങ് ശേഷികളുമായെത്തി

ഇന്ത്യന്‍ വിപണിയിലേക്ക് ഫിയറ്റ് പാണ്ട ക്രോസ്സ് എത്തിച്ചേരുമോ എന്ന കാര്യം വ്യക്തമല്ല. അടുത്തതായി ഫിയറ്റില്‍ നിന്ന് എത്തിച്ചേരാനുള്ളത് അവ്വന്റ്യൂറയാണ്. പൂന്തോയുടെ പുതുക്കിയ പതിപ്പ് പൂന്തോ ഇവോ എന്ന പേരില്‍ എത്തുന്നതും നടപ്പ് വര്‍ഷം തന്നെയാണ്.

ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Italian automobile giant Fiat has launched its new Panda Cross, based on the Panda 4x4,
Story first published: Tuesday, July 22, 2014, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X