ഫിയറ്റ് ടാക്‌സി കൊല്‍ക്കത്തയിലേക്കും ചെന്നൈയിലേക്കും

Written By:

ഇറ്റാലിയന്‍ കാര്‍നിര്‍മാതാവ് ഫിയറ്റ് കൊല്‍ക്കത്തയില്‍ ഫിയറ്റ് ലീനിയ ക്ലാസ്സിക്കിന്റെ ടാക്‌സി പതിപ്പുകള്‍ എത്തിക്കാന്‍ പദ്ധതിയിടുന്നു. അംബാസ്സഡര്‍ കാറിന്റെ ഡിമാന്‍ഡ് കുറയുകയും വിപണി വിടുകയും ചെയ്തതോടെ കൊല്‍ക്കത്ത മറ്റു ടാക്‌സികളുടെ പറുദീസയായി മാറാനൊരുങ്ങുകയാണ്. ഈ വിപണിയിലേക്ക് കണ്ണുവെച്ചാണ് ലിനിയ ചെല്ലുന്നത്.

ഈയിടെയായി ലിനിയയുടെ വില്‍പനയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. 18.6 ശതമാനം വില്‍പനയിടിവാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രേഖപ്പെടുത്തിയത്.

മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ലിനിയയുടെ ടാക്‌സി മോഡലുകള്‍ ഇതിനകം തന്നെ വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. പശ്ചിമബംഗാള്‍ സര്‍ക്കാരില്‍ നിന്നുള്ള അനുമതി ലഭിച്ചാലുടനം കൊല്‍ക്കത്തയിലും ലിനിയ ക്ലാസിക് ടാക്‌സികള്‍ വിറ്റുതുടങ്ങുമെന്ന് ഫിയറ്റ് ഇന്ത്യ പ്രസിഡണ്ട് നാഗേഷ് ബസവന്‍ഹള്ളി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ലിനിയ ടാക്‌സിയുടെ സാധ്യത എത്രത്തോളമെന്ന് പഠിച്ചുവരികയാണ് ഫിയറ്റ് ഇപ്പോള്‍. ഈ പഠനം അനുകൂലമായാല്‍ ചെന്നൈ നഗരത്തിലും ലീനിയ ടാക്‌സികള്‍ കാണാനാവും.

Cars താരതമ്യപ്പെടുത്തൂ

ഫിയറ്റ് ലിനിയ
ഫിയറ്റ് ലിനിയ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Fiat Planning To Launch Taxi Fleet In Calcutta.
Story first published: Friday, November 28, 2014, 18:15 [IST]
Please Wait while comments are loading...

Latest Photos