ഫിയറ്റ് പൂന്തോ ഇവോ 4.55 ലക്ഷത്തിന് ലോഞ്ച് ചെയ്തു

By Santheep

പുതിയ ഫിയറ്റ് പൂന്തോ ഇവോ മോഡല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 4.55 ലക്ഷത്തിലാണ് പൂന്തോ ഇവോയുടെ പെട്രോള്‍ എന്‍ജിന്‍ ബേസ് പതിപ്പിന് വില തുടങ്ങുന്നത്. ഡീസല്‍ എന്‍ജിന്‍ പതിപ്പിന് വില 5.27 ലക്ഷം രൂപയാണ്.

കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും താഴെ.

ഫിയറ്റ് പൂന്തോ ഇവോ 4.55 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

ഫിയറ്റ് പൂന്തോ ഇവോ 4.55 ലക്ഷത്തിന് ലോഞ്ച് ചെയ്തു

1.2 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ രണ്ട് പെട്രോള്‍ എന്‍ജിനുകളാണ് ഫിയറ്റ് പൂന്തോ ഇവോ മോഡലിലുള്ളത്. ഇതോടൊപ്പം ഒരു 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഇവോയില്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഫിയറ്റ് പൂന്തോ ഇവോ 4.55 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ഡീസല്‍ എന്‍ജിന്‍ രണ്ടു തരത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 75 പിഎസ് കരുത്തും 93 പിഎസ് കരുത്തും പുറത്തെടുക്കുന്ന വിധത്തിലാണ് ട്യൂണിങ്.

ഫിയറ്റ് പൂന്തോ ഇവോ 4.55 ലക്ഷത്തിന് ലോഞ്ച് ചെയ്തു

കാറുലകത്തിലെ ഏറ്റവും പുതിയ ഡിസൈന്‍ തത്വങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വിധത്തിലാണ് പൂന്തോ ഇവോയുടെ ഡിസൈന്‍. പിന്നിലേക്കു ചാഞ്ഞുനില്‍ക്കുന്ന ശൈലിയിലുള്ള ഹെഡ്‌ലാമ്പുകളും നിറയെ ക്രോമിയം പൂശിയ ഇടങ്ങളുമെല്ലാം വാഹനത്തിന്റെ അത്യാധുനികമായ മുഖച്ഛായയിലേക്കുള്ള പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. മുന്‍ഭാഗത്തെ ഡിസൈനിന് അവ്വന്റ്യൂറ ക്രോസ്സോവറുമായുള്ള സാമ്യവും ശ്രദ്ധേയമാണ്.

ഫിയറ്റ് പൂന്തോ ഇവോ 4.55 ലക്ഷത്തിന് ലോഞ്ച് ചെയ്തു

ഫോഗ് ലാമ്പുകള്‍ക്കു ചുറ്റുമായും റിയര്‍ ലാമ്പുകള്‍ക്കു ചുറ്റിലുമെല്ലാം ക്രോമിയത്തിന്റെ സാന്നിധ്യം കാണാം. പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച പതിപ്പുകള്‍ക്കും ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച പതിപ്പുകള്‍ക്കും വ്യത്യസ്തമായ അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.

ഫിയറ്റ് പൂന്തോ ഇവോ 4.55 ലക്ഷത്തിന് ലോഞ്ച് ചെയ്തു

പിന്‍ഭാഗത്ത് റിയര്‍ ലൈറ്റുകള്‍ക്ക് ക്രോമിയം പട്ട ഘടിപ്പിച്ചതും ബംപറിന്റെ ഡിസൈന്‍ മാറ്റിയതുമാണ് കാര്യമായ മാറ്റങ്ങള്‍.

ഫിയറ്റ് പൂന്തോ ഇവോ 4.55 ലക്ഷത്തിന് ലോഞ്ച് ചെയ്തു

പൂന്തോ ഇവോയുടെ ഇന്റീരിയര്‍ ഡിസൈനിന് ലീനിയ സെഡാന്‍ മോഡലിന്റെ ഇന്റീരിയറിനോട് കാര്യമായ കടപ്പാടുണ്ട്. വാഹനത്തിനിത് കുറച്ചധികം പ്രീമിയം സ്വഭാവം പകരുന്നു. നിര്‍മാണച്ചെലവ് ലാഭിക്കാമെന്നതാണ് ഈ കടപ്പാട് സൂക്ഷിക്കുന്നതുകൊണ്ട് പൂന്തോ ഇവോയ്ക്കുള്ള ഗുണം.

പൂന്തോ ഇവോ ആക്ടിവ്

പൂന്തോ ഇവോ ആക്ടിവ്

പൂന്തോ ഇവോയുടെ ബേസ് മോഡലായ ആക്ടിവില്‍ ഓട്ടോമാറ്റിക് ടോര്‍ ലോക്കുകള്‍, ഫയര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, ഔട്‌സൈഡ് മിററില്‍ ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകള്‍, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ് തുടങ്ങിയ സന്നാഹങ്ങളുണ്ട്.

പൂന്തോ ഇവോ ഡൈനമിക്

പൂന്തോ ഇവോ ഡൈനമിക്

മിഡ് വേരിയന്റായ ഡൈനമിക്കില്‍ ബേസ് വേരിയന്റിലുള്‍പ്പെട്ട സന്നാഹങ്ങളെല്ലാമുണ്ട്. കൂടാതെ, എബിഎസ്, ഇബിഡി, ബോഡി നിറത്തിലുള്ള ഔട്‌സൈഡ് മിറര്‍, മിററുകള്‍ക്ക് ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ്, ബൂട്ട് ലാമ്പ്, റിയര്‍ പവര്‍ വിന്‍ഡോകള്‍, മ്യൂസിക് സിസ്റ്റം എന്നിവയും അധികമായി കാണാം.

പൂന്തോ ഇവോ ഇമോഷന്‍

പൂന്തോ ഇവോ ഇമോഷന്‍

ഇമോഷന്‍ വേരിയന്റില്‍ അധികമുള്ളത് ഇവയാണ്: ക്രാഷ് സെന്‍സറുകള്‍, ക്രോമിയം പൂശിയ ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, പൂര്‍ണമായും ഓട്ടോമാറ്റിക്കായ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡാഷ്‌ബോര്‍ഡ് ലൈറ്റിങ്, റിയര്‍ ഏസി വെന്റുകള്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീലുകള്‍, ഗിയര്‍ഷിഫ്റ്റ് നോബ്.

നിറങ്ങള്‍

നിറങ്ങള്‍

ഏഴ് വര്‍ണപദ്ധതികളില്‍ പൂന്തോ ലഭ്യമാകും. ഗ്ലിറ്റരാറ്റി ഗോള്‍ഡ്, മാഗ്നേസ്യോ ഗ്രേ, എക്‌സോട്ടിക്ക റെഡ്, മിനിമല്‍ ഗ്രേ, ഹിപ്‌ഹോപ് ബ്ലാക്ക്, വോക്കല്‍ വൈറ്റ്, ടസ്‌കാന്‍ വൈന്‍ എന്നിവ.

പെട്രോൾ എൻജിൻ പതിപ്പ് വിലകള്‍

പെട്രോൾ എൻജിൻ പതിപ്പ് വിലകള്‍

  • പൂന്തോ ഇവോ ആക്ടിവ് പെട്രോൾ: Rs 4.55 lakh
  • പൂന്തോ ഇവോ ഡൈനമിക് പെട്രോൾ: Rs 5.12 lakh
  • പൂന്തോ ഇവോ ഇമോഷൻ പെട്രോൾ: Rs 6.65 lakh
  • ഡീസൽ എൻജിൻ പതിപ്പ് വിലകൾ

    ഡീസൽ എൻജിൻ പതിപ്പ് വിലകൾ

    • പൂന്തോ ഇവോ ആക്ടിവ് ഡീസൽ: Rs 5.27 lakh
    • പൂന്തോ ഇവോ ഡൈനമിക് ഡീസൽ: Rs 6.21 lakh
    • പൂന്തോ ഇവോ ഇമോഷൻ ഡീസൽ: Rs 6.83 lakh
    • പൂന്തോ ഇവോ സ്പോർട്സ് ഡീസൽ: Rs 7.2 lakh

Most Read Articles

Malayalam
English summary
The Fiat Punto Evo has been launched in the Indian market at an introductory price of Rs 4.55 lakh for the base Active petrol variant
Story first published: Tuesday, August 5, 2014, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X