യുഎസ്സിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ബസ്സ് നിരത്തില്‍

Written By:

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് അമേരിക്കയാണ്. ലോകത്തെ മൊത്തം അപകടത്തിലാക്കുന്ന ഈ എടപാടില്‍ നിന്ന് പിന്തിരിയാന്‍ അമേരിക്ക കൂട്ടാക്കുന്നില്ല. രാഷ്ട്രത്തിന്റെ ഈ പിന്തിരിപ്പന്‍ നിലപാട് പക്ഷേ ജനങ്ങള്‍ മൊത്തം ഏറ്റെടുത്തിട്ടുണ്ടെന്നു ധരിക്കരുത്. കാലിഫോര്‍ണിയ സംസ്ഥാനത്ത് അമേരിക്കയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂള്‍ ബസ്സ് നിരത്തിലിറങ്ങിക്കഴിഞ്ഞു.

അമേരിക്കയിലെ ആദ്യത്ത ഇലക്ട്രിക് സ്‌കൂള്‍ ബസ്സ് നിരത്തിലിറങ്ങിയത് ലോകമാധ്യമങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍.

യുഎസ്സിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ബസ്സ് നിരത്തില്‍

കാലിഫോര്‍ണിയയിലെ കിംഗ്‌സ് കാന്യണ്‍ യൂണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്ടിനു വേണ്ടിയാണ് ഇലക്ട്രിക് സ്‌കൂള്‍ ബസ്സ് തയ്യാറായിട്ടുള്ളത്.

യുഎസ്സിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ബസ്സ് നിരത്തില്‍

കരിമ്പുക ശ്വസിച്ച് കുട്ടികള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ ഭാവിയില്‍ അഭിമുഖീകരിച്ചേക്കാം എന്ന ആശങ്കയാണ് സ്‌കൂളധികൃതരെ ബസ്സുകളെ ഇലക്ട്രികമാക്കാന്‍ പ്രേരിപ്പിച്ചത്. ഓട്ടോറിക്ഷകളില്‍ കുട്ടികളെ തൂക്കിയിട്ട് പറഞ്ഞയയ്‌ക്കേണ്ട ഗതികേടുള്ള നമുക്ക് ഇത് മനസ്സാലാകണമെന്നില്ല.

യുഎസ്സിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ബസ്സ് നിരത്തില്‍

ട്രാന്‍സ് ടെക്ക് എന്ന കമ്പനിയാണ് ഈ ഇലക്ട്രിക് ബസ്സ് നിര്‍മിച്ചു നല്‍കിയിട്ടുള്ളത്. 25 കുട്ടികള്‍ക്ക് ഈ ബസ്സില്‍ യാത്ര ചെയ്യാന്‍ സാധിക്കും. വീല്‍ചെയര്‍ ലിഫ്റ്റുകള്‍ അടക്കമുള്ള സംവിധാനങ്ങളോടെയാണ് ഈ ബസ്സ് വരുന്നത്.

യുഎസ്സിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ബസ്സ് നിരത്തില്‍

ഫോഡില്‍ നിന്ന് സോഴ്‌സു ചെയ്ത ചാസിയാണ് വാഹനത്തിനുള്ളത്.

യുഎസ്സിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ബസ്സ് നിരത്തില്‍

അഞ്ച് ബാറ്ററികളാണ് വാഹനത്തിലുള്ളത്. ഒറ്റ ചാര്‍ജില്‍ 100 മൈല്‍ റെയ്ഞ്ച് നല്‍കുന്നു ഈ വാഹനം.

English summary
The King's Canyon Unified School District (KCUSD) in California's San Joaquin Valley has begun using a Trans Tech SST-e as the country's first all-electric school bus.
Story first published: Saturday, May 10, 2014, 12:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark