പുതിയ ഫോഡ് ഫിയസ്റ്റ ലോഞ്ച് ചെയ്തു

By Santheep

ഫോഡ് ഫിയസ്റ്റയുടെ പരിഷ്‌കരിച്ച പതിപ്പ് ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്കു പ്രകാരം 7.69 ലക്ഷം രൂപയിലാണ് വിലതുടങ്ങുന്നത്. ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ഫിയസ്റ്റ ലഭ്യമാകുന്നത്. 1.5 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണിത്.

പുതിയ ഫോഡ് ഫിയസ്റ്റ സെഡാന്റെ എക്സ്റ്റീരിയറില്‍ ചില സൗന്ദര്യപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആസ്റ്റണ്‍ മാര്‍ടിന്‍ ശൈലിയില്‍ നിര്‍മിച്ച ഗ്രില്ലാണ് പുതിയ ഫിയസ്റ്റയെ ആകര്‍ഷകമാക്കുന്നത്. ഹെഡ്‌ലാമ്പുകള്‍, ടെയ്ല്‍ ലാമ്പുകള്‍ എന്നിവയും പുതുക്കലിനു വിധ്യമായിരിക്കുന്നു. ഇന്റീരിയറില്‍ പുതിയൊരു ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ചേര്‍ത്തിട്ടുണ്ട്. കൂടുതലറിയാന്‍ താഴെ ചെല്ലുക.

പുതിയ ഫോഡ് ഫിയസ്റ്റ ലോഞ്ച് ചെയ്തു

ചിത്രങ്ങളിലൂടെ നീങ്ങുക.

എന്‍ജിന്‍

എന്‍ജിന്‍

1.5 ലിറ്റര്‍ ശേഷിയുള്ള 4 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ ഡീസല്‍ എന്‍ജിന്‍ 3750 ആര്‍പിഎമ്മില്‍ 90 കുതിരകളുടെ കരുത്തുല്‍പാദിപ്പിക്കുന്നു. 204 എന്‍എം ആണ് ചക്രവീര്യം, 2000-2750 ആര്‍പിഎമ്മില്‍. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചിരിക്കുന്നു.

മൈലേജ്

മൈലേജ്

ഫിയസ്റ്റയുടെ ഡീസല്‍ എന്‍ജിന്‍ എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 25.01 മൈലേജ് നല്‍കുന്നു. മുന്‍ പതിപ്പിലേതിനെക്കാള്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട് മൈലേജ്. 23.5 കിലോമീറ്ററായിരുന്നു മുന്‍ പതിപ്പിന്റെ മൈലേജ്.

ഫോര്‍ഡ് ഫിയസ്റ്റ ആമ്പിയന്റ് വേരിയന്റ്

ഫോര്‍ഡ് ഫിയസ്റ്റ ആമ്പിയന്റ് വേരിയന്റ്

ടില്‍റ്റ് സ്റ്റീയറിങ്, ഇലക്ട്രിക് മിറര്‍, റിയര്‍ ഡീഫോഗര്‍, ഗൈഡ് മി ഹോം ഹെഡ്‌ലാമ്പ്, ഇലക്ട്രിക് ബൂട്ട് റിലീസ്, ക്രമീകരിക്കാവുന്ന റിയര്‍ ഹെഡ്‌റെസ്റ്റുകള്‍, മടക്കാവുന്ന റിയര്‍ സീറ്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റുകള്‍, 15 ഇഞ്ച് വീലുകള്‍ എന്നിവയാണ് ആമ്പിയന്റിലുള്ളത്. ഈ ബേസ് വേരിയന്റിലുള്ള സന്നാഹങ്ങള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കിയിട്ടുണ്ട്.

ഫോഡ് ഫിയസ്റ്റ ട്രെന്‍ഡ് വേരിയന്റ്

ഫോഡ് ഫിയസ്റ്റ ട്രെന്‍ഡ് വേരിയന്റ്

ക്രൂയിസ് കണ്‍ട്രോള്‍, ഫൂട്‌വെല്‍ ലാമ്പ്, ബോഡിയുടെ നിറമുള്ള സൈഡ് വ്യൂ മിററുകളും ഡോര്‍ ഹാന്‍ഡിലുകളും തുകല്‍ പൊതിഞ്ഞ സ്റ്റീയറിങ് വീല്‍, 6 സ്പീക്കറുള്ള സിഡി, യുഎസ്ബി പോര്‍ട്ടുള്ള ഓഡിയോ സിസ്റ്റം തുടങ്ങിയവയാണ് ഈ മധ്യവേരിയന്റില്‍ കൂടുതലായിട്ടുള്ളത്.

ഫോഡ് ഫിയസ്റ്റ ടൈറ്റാനിയം വേരിയന്റ്

ഫോഡ് ഫിയസ്റ്റ ടൈറ്റാനിയം വേരിയന്റ്

ഇതാണ് ഫിയസ്റ്റയുടെ ഏറ്റവുമുയര്‍ന്ന പതിപ്പ്. ഇലക്ട്രികമായി മടക്കാവുന്ന റിയര്‍ വ്യൂ മിററുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, തല്‍സമയ ഇന്ധനനില കാണിക്കുന്ന സംവിധാനമടങ്ങിയ ഡിജിറ്റല്‍ ട്രിപ് മീറ്റര്‍, അലോയ് വീലുകള്‍ എന്നിവയാണ് ഈ പതിപ്പില്‍ അധികമായിട്ടുള്ളത്.

ഫോഡ് ഫിയസ്റ്റ സുരക്ഷാ സന്നാഹങ്ങള്‍

ഫോഡ് ഫിയസ്റ്റ സുരക്ഷാ സന്നാഹങ്ങള്‍

എല്ലാ വേരിയന്റിലും എബിഎസ്, ഇബിഡി, ഡ്രൈവര്‍സൈഡ് എയര്‍ബാഗുകള്‍ എന്നിവയുണ്ട്. ഏറ്റവുമുയര്‍ന്ന വേരിയന്റായ ടൈറ്റാനിയത്തില്‍ പാസഞ്ചര്‍ സൈഡ് എര്‍ബാഗുകള്‍ നല്‍കിയിരിക്കുന്നു. ഫോഡിന്റെ സിങ്ക് വിവരവിനോദ സാങ്കേതികതയുടെ ഏറ്റവുമുയര്‍ന്ന പതിപ്പും ടൈറ്റാനിയത്തില്‍ കാണാം.

വിലകള്‍

വിലകള്‍

  • 2014 ഫോഡ് ഫിയസ്റ്റ ആമ്പിയൻറ് - 7.69 ലക്ഷം
  • 2014 ഫോഡ് ഫിയസ്റ്റ ട്രൻഡ് - 8.55 ലക്ഷം
  • 2014 ഫോഡ് ഫിയസ്റ്റ ടൈറ്റാനിയം - 9.29 ലക്ഷം

Most Read Articles

Malayalam
English summary
The 2014 Ford Fiesta sedan has been launched. The facelifted sedan has a starting price of INR 7.69 lakh in Delhi, before taxes.
Story first published: Thursday, June 19, 2014, 18:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X