ഫോഡ് ഫിയസ്റ്റ സെഡാന്‍ തിരിച്ചുവിളിച്ചു

ഫോഡ് ഫിയസ്റ്റ സെഡാന്റെ 3072 യൂണിറ്റ് തിരിച്ചുവിളിക്കുന്നു. 2010നും 2011നും ഇടയില്‍ വിറ്റഴിച്ച മോഡലുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഡീസല്‍ എന്‍ജിന്‍ മോഡലുകളുടെ ഗ്ലോവ് പ്ലഗ് കണ്‍ട്രോള്‍ മോഡ്യൂളിന്റെ തകരാറാണ് തിരിച്ചുവിളിക്ക് കാരണമെന്നറിയുന്നു.

തകരാറുള്ള വാഹനങ്ങളുടെ ഉടമകളുമായി തങ്ങള്‍ നേരിട്ട് ബന്ധപ്പെടുമെന്നാണ് കമ്പനി അറിയിക്കുന്നത്. തിരിച്ചുവിളിക്കുന്ന വാഹനങ്ങളില്‍ പുതിയ വാട്ടര്‍പ്രൂഫ് ഗ്ലോവ് പ്ലഗ് കണ്‍ട്രോള്‍ മൊഡ്യൂള്‍ ഘടിപ്പിച്ചുനല്‍കും. ഇത് പൂര്‍ണമായും സൗജന്യമായാണ് ചെയ്തുനല്‍കുക.

Ford India recalls 3k Fiesta sedans

ഈ തകരാര്‍ മൂലം ഇതുവരെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഫോഡ് അറിയിക്കുന്നു.

കാര്‍നിര്‍മാതാക്കള്‍ സ്വയം തിരിച്ചുവിളികള്‍ പ്രഖ്യാപിക്കുന്ന നല്ല പ്രവണത രാജ്യത്ത് വളരുന്നുണ്ട്. സമീപകാലത്ത് ടൊയോട്ടയും ഓഡിയുമെല്ലാം തങ്ങളുടെ കാര്‍മോഡലുകള്‍ തിരിച്ചുവിളിച്ചിരുന്നു.

Most Read Articles

Malayalam
English summary
Ford India is recalling over 3,000 units of its Fiesta sedan to replace a faulty part that can lead to starting problems in diesel engines.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X