ഇക്കോസ്‌പോര്‍ട് ബുക്കിംഗ് പുനരാരംഭിച്ചു

Written By:

ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ ബുക്കിംഗ് പുനരാരംഭിച്ചതായി ഫോഡ് ഇന്ത്യ അറിയിക്കുന്നു. വാഹനത്തിന്റെ എല്ലാ വേരിയന്റുകളും ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ബുക്കിംഗ് നിരക്ക് അനിയന്ത്രിതമായി ഉയരുകയും ചില വേരിയന്റുകളുടെ കാത്തിരിപ്പു സമയം പിരിധി വിട്ട് ദീര്‍ഘിക്കുകയും ചെയ്തതോടെയാണ് ഫോഡ് ബുക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Ford India Resumes Bookings of Ford EcoSport

ഇതിനിടയില്‍ അമ്പതിനായിരത്തിലധികം ഇക്കോസ്‌പോര്‍ട് മോഡലുകള്‍ നിര്‍മിച്ച് ഡെലവറി നടത്തിയതോടെ കാത്തിരിപ്പു സമയം ഗണ്യമായി കുറയ്ക്കാന്‍ കമ്പനിനിക്ക് സാധിച്ചുവെന്ന് ഫോഡ് പറയുന്നു.

2014 ജനുവരിയിലാണ് ബുക്കിംഗി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇക്കോസ്‌പോര്‍ട് ബുക്കു ചെയ്തിരുന്ന കുറെ ഉപഭോക്താക്കളെ ഫോഡിന്റെ മറ്റു മോഡലുകളിലേക്ക് ആകര്‍ഷിക്കുവാന്‍ കമ്പനി ശ്രമിച്ചിരുന്നു. ഇഥിനു തയ്യാറല്ലാത്തവരോട് ബുക്കിംഗ് റദ്ദ് ചെയ്യുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇന്ത്യയില്‍ ഇക്കോസ്‌പോര്‍ട് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. കോംപാക്ട് എസ്‌യുവി സെഗ്മെന്റിന്റെ ഗ്ലാമര്‍ പതിന്മടങ്ങ് വര്‍ധിച്ചു ഇക്കോസ്‌പോര്‍ടിന്റെ സാന്നിധ്യത്തില്‍. ചെറു എസ്‌യുവി സെഗ്മെന്റിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റു കാര്‍ നിര്‍മാതാക്കള്‍ ഒരു പത്തുവട്ടം ആലോചിക്കുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്.

1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനെക്കൂടാതെ ഇക്കോബൂസ്റ്റ് സാങ്കേതികതയില്‍ നിര്‍മിച്ച 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഈ വാഹനത്തിലുണ്ട്.

English summary
Ford India today announced that it has re-opened bookings for all variants of its most awarded, urban SUV Ford EcoSport.
Story first published: Friday, May 9, 2014, 10:23 [IST]
Please Wait while comments are loading...

Latest Photos