ചരിത്രത്തിലാദ്യമായി ഗ്ലോബോക്‌സ് നീ എയര്‍ബാഗ്

Written By:

ചരിത്രത്തിലാദ്യത്തെ ഗ്ലോവ്‌ബോക്‌സ് നീ എയര്‍ബാഗ് അവതരിപ്പിക്കപ്പെട്ടു. ഫോഡാണ് ഈ പുതിയ സാങ്കേതികത അവതരിപ്പിച്ചിരിക്കുന്നത്. കാറിന്റെ ഗ്ലോവ്‌ബോക്‌സിനോടു ചേര്‍ന്നാണ് ഈ എയര്‍ബാഗ് ഘടിപ്പിച്ചിരിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പുതിയ എയര്‍ബാഗ് സംവിധാനം ഫോഡ് വിപണിയിലെത്തിക്കാന്‍ തയ്യാറായിരിക്കുന്നത്.

വളരെ ചുരുങ്ങിയ ഇടത്തില്‍ എയര്‍ബാഗ് ഉള്‍ക്കൊള്ളിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളികളിലൊന്ന്. സാധാരണ എയര്‍ബാഗുകളെക്കാള്‍ 65 ശതമാനത്തോളം ഭാരക്കുറവുള്ള എയര്‍ബാഗാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 75 ശതമാനത്തോളം വലിപ്പക്കുറവുള്ള ഇന്‍ഫ്‌ലേറ്ററാണ് ചേര്‍ത്തിരിക്കുന്നത്.

ഫോർഡ് മസ്റ്റാങ്ങിൻറെ 2015 മോഡലിൽ ഈ എയർബാഗ് ഘടിപ്പിക്കുമെന്ന് കേൾക്കുന്നു.

വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/o4QcF350pjU?rel=0" frameborder="0" allowfullscreen></iframe>
English summary
The 2015 Ford Mustang will see an industry first a passenger side glovebox mounted airbag.
Story first published: Friday, July 11, 2014, 18:33 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark