ഫോഡ് ഫിഗോ എംപിവി വരുന്നൂ

Posted By:

ഫോഡ് കാ എന്ന പേരില്‍ ബ്രസീല്‍ വിപണിയില്‍ വരാന്‍ പോകുന്ന ഫിഗോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പ് ഇന്ത്യക്കാരെയും ആകര്‍ഷിക്കുന്നുണ്ട്. ഇതിനു കാരണം, ഈ വാഹനത്തിന്റെ നീളം കുറച്ച പതിപ്പ് ഇന്ത്യയിലെത്താനൊരുങ്ങുന്നു എന്നതാണ്. നാല് മീറ്ററിന് താഴെ നിന്നാല്‍ ലഭിക്കാനിടയുള്ള നികുതിയിളവ് ലക്ഷ്യമാക്കിയായിരിക്കണം ഫിഗോ ഇന്ത്യയിലെത്തുമ്പോള്‍ ചെറുതാവുന്നതിന് കാരണം.

പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഫോഡ് ഫിഗോയുടെ ഫുള്‍സൈസ് സെഡാന്‍ പതിപ്പിനെ ആധാരമാക്കി ഒരു എംപിവി വിപണിയിലെത്തുമെന്നാണ്.

വാഹനം വിപണി പിടിക്കുമെന്ന ഓവര്‍ഡ്രൈവ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ഊഹിക്കാവുന്ന ഒരു സംഗതി, ഫിഗോ എംപിവിയില്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ചേക്കുമെന്നതാണ്.

1 ലിറ്റര്‍ ശേഷിയുള്ള ഫോഡ് ഇക്കോബൂസ്റ്റ് എന്‍ജിനായിരിക്കും വാഹനത്തില്‍ ചേര്‍ക്കുക. ഇതേ എന്‍ജിനാണ് നിലവില്‍ ഇക്കോസ്‌പോര്‍ടില്‍ ഉപയോഗിക്കുന്നത്. ഫോഡ് ഇക്കോസ്‌പോര്‍ടിനെപ്പോലെ ഒരു സ്‌റ്റൈലന്‍ വാഹനമായിരിക്കും എംപിവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഫോഡ് ഫിഗോ സെഡാന്‍ 2015ടെ ഡീലര്‍ഷിപ്പുകളിലേക്ക് നീങ്ങുമെന്നാണറിയുന്നത്. ഇന്ത്യന്‍ വിപണിയിലേക്ക് 2016ല്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

Cars താരതമ്യപ്പെടുത്തൂ

ഫോര്‍ഡ് ഫിഗോ
ഫോര്‍ഡ് ഫിഗോ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
While the full sized Ford Figo sedan will not make it to India, Overdrive reports that a MPV based on this sedan will be introduced.
Story first published: Tuesday, February 25, 2014, 14:03 [IST]
Please Wait while comments are loading...

Latest Photos