ഇന്ത്യയിലുണ്ടാക്കിയ ഫ്യുസോ ട്രക്ക് ഇന്തോനീഷ്യയിലേക്ക്

Written By:

ഡൈംലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച ഫ്യൂസോ ട്രക്കുകള്‍ ഇന്തോനീഷ്യയിലേക്കു കയറ്റി അയയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഏഷ്യയിലെ സുപ്രധാന വിപണികളിലൊന്നായ ഇന്തോനീഷ്യയിലേക്കുള്ള കയറ്റുമതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഡൈംലറിന്റെ നീക്കം. കമ്പനിയില്‍ നിന്നും പുറത്തിറങ്ങുന്ന ട്രക്കുകളില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന ഒന്നാണ് ഫ്യൂസോ.

ഡൈംലറും മിത്സുബിഷി ഫ്യൂസോ ട്രക്ക് ആന്‍ഡ് ബസ്സ് കോര്‍പറേഷനും ചേര്‍ന്നുള്ള ബിസിനസ്സ് സംരംഭമാണിത്. ഇന്തോനീഷ്യയുടെ ട്രക്ക് വിപണിയില്‍ ഫ്യൂസോ ഉള്‍പ്പെടുന്ന സെഗ്മെന്റില്‍ 45 ശതമാനം വിപണിവിഹിതം കൈക്കലുണ്ട്. കഴിഞ്ഞ വര്‍ഷം ഫ്യൂസോ ട്രക്കുകളുടെ വില്‍പന വലിയ തോതില്‍ ഉയര്‍ന്നിരുന്നു.

ചെന്നൈയിലെ ഒറഗഡം പ്ലാന്റിലാണ് ഫ്യൂസോ ട്രക്കുകള്‍ നിര്‍മിക്കുന്നത്. ഇവിടെനിന് ബംഗ്ലാദേശിലേക്കും ട്രക്കുകള്‍ കയറ്റിവിടുന്നുണ്ട്.

ആഗോളതലത്തില്‍ മികച്ച വേരിറക്കമുള്ള കമ്പനിയായ ഡൈംലര്‍. ബ്രൂണെ, ശ്രീലങ്ക, താന്‍സാനിയ, സിംബാബ്വേ, കെനിയ തുടങ്ങിയ ഇടങ്ങളിലേക്കും ഫ്യൂസോ ട്രക്കുകള്‍ കയറ്റി അയയ്ക്കുന്നുണ്ട്.

ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനുള്ള തീരുമാനത്തിലാണ് ഡൈംലര്‍ ഇപ്പോള്‍. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ വിപണികളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ നടന്നുവരികയാണ്. ഇക്കാരണത്താല്‍ തന്നെ ട്രക്ക് വില്‍പന ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Cars താരതമ്യപ്പെടുത്തൂ

മെഴ്സിഡസ് ബെന്‍സ് എ ക്ലാസ്
മെഴ്സിഡസ് ബെന്‍സ് എ ക്ലാസ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #daimler #ഡൈംലര്‍
English summary
Daimler India Commercial Vehicles Pvt. Ltd. is all set to export its new Fuso trucks to Indonesia.
Story first published: Saturday, July 5, 2014, 18:08 [IST]
Please Wait while comments are loading...

Latest Photos