കാര്‍ ബാറ്ററിയില്‍ നിന്ന് ഷോക്ക് കിട്ടിയിട്ടുണ്ടോ?

Posted By:

നിങ്ങളുടെ കാര്‍ ബാറ്ററിയില്‍ നിന്ന് എന്നെങ്കിലും ഷോക്ക് കിട്ടിയിട്ടുണ്ടോ?

ഷോക്കടിച്ചിട്ടില്ലെങ്കിലും 'ഷോക്ക് കിട്ടും' എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം പേരുമെന്നു കാണാം. മരണഭയം മൂലം ഇത് ടെസ്റ്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്തവരാണ് മിക്കവരും. ഇതുസംബന്ധിച്ച് വലിയ അന്ധവിശ്വാസങ്ങള്‍ വളര്‍ന്നിട്ടുണ്ട്.

12 വാള്‍ട്ടിന്റെ കാര്‍ ബാറ്ററിയില്‍ നിന്ന് ഷോക്കടിച്ച് മരണം സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്നതാണ് ഇന്നത്തെ ചോദ്യം. താഴെ ഇന്നത്തെ ഉത്തരം വായിക്കാം; വിശദമായി.

അന്ധവിശ്വാസം

അന്ധവിശ്വാസം

കാര്‍ ബാറ്ററിയില്‍ നിന്നുള്ള ഷോക്കിന് ഒരാളെ കൊല്ലാനുള്ള ശേഷിയുണ്ട്. പോസിറ്റീവ്-നെഗറ്റീവ് ടെര്‍മിനലുകളില്‍ തൊട്ടാല്‍ സംഗതി പണിയാവും.

വസ്തുത

വസ്തുത

12 വോള്‍ട്ട് എന്നത് കുറഞ്ഞ വോള്‍ട്ടേജാണ്. ഇതില്‍ നിന്നുള്ള വൈദ്യുതി നിങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് അറിയാന്‍ പോലും കഴിഞ്ഞെന്നുവരില്ല.

കാര്‍ ബാറ്ററി ഷോക്കടിക്കുമോ?

എന്നുവെച്ച് അശ്രദ്ധമായി ബാറ്ററിയില്‍ കളിക്കാം എന്ന് ഇതിനര്‍ത്ഥമില്ല. ചില അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ബാറ്ററി പ്രശ്‌നമുണ്ടാക്കിയേക്കാം. ഉദാഹരണത്തിന് ലോഹം കൊണ്ടുള്ള മാലയോ മറ്റോ അണിഞ്ഞ് പണിയെടുക്കുമ്പോള്‍ പൊസിറ്റീവ്-നെഗറ്റീവ് ടെര്‍മിനലുകളില്‍ അത് തട്ടുകയാണെങ്കില്‍ പൊള്ളലേല്‍ക്കാനിടയുണ്ട്.

കാര്‍ ബാറ്ററി ഷോക്കടിക്കുമോ?

മറ്റൊരു സാധ്യതയുള്ളതുകൂടി പറയാം. ബാറ്ററി കാറിലാണെങ്കില്‍ പൊസിറ്റീവ് ടെര്‍മിനലില്‍ സ്പര്‍ശിക്കുകയും നെഗറ്റീവ് ടെര്‍മിനലില്‍ കൈകൊണ്ട് തൊടാതിരിക്കുകയുമാണെങ്കില്‍ ഒന്നും സംഭവിക്കില്ല എന്ന് കരുതരുത്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗം കാറിന്റെ ലോഹഭാഗങ്ങളില്‍ തൊട്ടാല്‍ ശരീരത്തിലൂടെ വൈദ്യുതി കടന്നുപോകും എന്നതോര്‍ക്കുക. കാറിന്റെ മൊത്തം ബോഡി നെഗറ്റീവ് ടെര്‍മിനലുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാര്‍ ബാറ്ററി ഷോക്കടിക്കുമോ?

കാര്‍ ബാറ്ററിയില്‍ നിന്ന് പരുക്കേല്‍ക്കാന്‍ ഷോക്കടിയല്ലാതെ മറ്റ് വഴികളുമുണ്ട്. ഇവയില്‍ പ്രധാനമാണ് ബാറ്ററിയിലെ ആസിഡ്. ഇത് ലീക്കായി ശരീരത്തില്‍ പറ്റിയാല്‍ കരിഞ്ഞുപോകും എന്നൊരു വിശേഷമുണ്ട്.

കാര്‍ ബാറ്ററി ഷോക്കടിക്കുമോ?

ബാറ്ററിക്കടുത്തേക്ക് തീ കൊണ്ടുവരാതിരിക്കുന്നതാണ് ഉത്തമം. ബാറ്ററിയിലെ ഹൈഡ്രജന്‍ ഗാസ് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. പൊട്ടിത്തെറിക്കുന്നതോടെ ബാറ്ററിയിലെ ആസിഡ് ശരീരത്തിലേക്ക് തെറിച്ച് പരുക്കുകള്‍ ഗുരുതരമായിത്തീരും.

കാര്‍ ബാറ്ററി ഷോക്കടിക്കുമോ?

കാര്‍ ബാറ്ററി ടെര്‍മിനലിനോട് ലോഹഭാഗങ്ങള്‍ ചേര്‍ക്കുമ്പോളുണ്ടാകുന്ന സ്പാര്‍ക്ക് ലോഹത്തെ ചൂടുപിടിപ്പിക്കുകയും അതില്‍ കൈവെച്ചാല്‍ സാമാന്യം നല്ല പൊള്ളലുണ്ടാവുകയും ചെയ്യും.

കാര്‍ ബാറ്ററി ഷോക്കടിക്കുമോ?

കാര്‍ ബാറ്ററിയുമായി ഏതെങ്കിലും കേബിള്‍ സമ്പര്‍ക്കത്തില്‍ വരികയും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യതയാണ് മറ്റൊന്ന്.

കാര്‍ ബാറ്ററി ഷോക്കടിക്കുമോ?

ആറ് ഗാല്‍വനിക് സെല്ലുകള്‍ ചേര്‍ന്നാണ് 12 വോള്‍ട്ടിന്റെ കാര്‍ ബാറ്ററി. ഓരോ സെല്ലിനും 2.1 വോള്‍ട്ട് ശേഷിയുണ്ട്. ഫുള്‍ ചാര്‍ജില്‍ 12.6 വോള്‍ട്ടാണ് ഉണ്ടായിരിക്കുക. ഇത്തരം ഓട്ടോമോട്ടീവ് ബാറ്ററികളെ എസ്എല്‍ഐ ബാറ്ററികള്‍ എന്ന് വിളിക്കാറുണ്ട്. സ്റ്റാര്‍ട്ടിംഗ്, ലൈറ്റിംഗ്, ഇഗ്നീഷ്യന്‍ എന്നീ വാക്കുകളുടെ ആദ്യാക്ഷരങ്ങളാണ് എസ്എല്‍ഐ.

English summary
Have you ever received a shock from a car battery? The minute you are asked to hold the red and black ends of the jumper cable with your bare hands all you think about is a battery shock!

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark