മൂന്നു ചക്രത്തിൽ, മൂവുലകം ചുറ്റാനുള്ള മൈലേജിൽ...

Posted By:

'ഭാവിയുടെ കാറുകള്‍' എന്ന വിശേഷണത്തോടെ നിരവധി കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കപ്പെടുന്ന സമയമാണിത്. ഭാവിയിലെ നഗരത്തിരക്കുകളില്‍ എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്ന പരസ്യവാചകത്തോടെ അവതരിക്കുന്ന ഈ വാഹനങ്ങളില്‍ നിലവില്‍ പ്രപഞ്ചത്തിലില്ലാത്ത എല്ലാ സാങ്കേതിക കുണ്ടാമണ്ടികളും കുത്തിനിറച്ചിരിക്കും. വമ്പന്‍ കമ്പനികളാണ് ഇത്തരം കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കാറുള്ളതെങ്കിലും അവ ഉല്‍പാദനത്തിലെത്തിക്കാന്‍ ആരും ശ്രമിക്കാറില്ല. എന്നാല്‍ ഒന്നും ഭാവിയിലേക്ക് നീക്കിവെക്കുന്ന സ്വഭാവമില്ലാത്ത എലിയോ എന്ന അമേരിക്കന്‍ കമ്പനി ധീരമായ ഒരു നീക്കം നടത്തിയിരിക്കുകയാണ്.

മൂന്ന് ചക്രങ്ങള്‍ മാത്രമുള്ള ഒരു വാഹനമാണ് എലിയോ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. കൂടുതലറിയാൻ ചുവട്ടിൽ ചെല്ലുക.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

2008ല്‍ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് എലിയോ മോട്ടോഴ്‌സ്. പോള്‍ എലിയോ ആണ് ഈ കമ്പനിയുടെ സ്ഥാപകന്‍.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

വാഹനത്തിന്റെ മൈലേജ് ലിറ്ററിന് 35.71 കിലോമീറ്ററാണ് എന്നറിയുക!

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

പാരിസ്ഥിതികവും രാഷ്ട്രീയവുമായ വന്‍ മാറ്റങ്ങള്‍ തങ്ങളുടെ വാഹനം കൊണ്ടുവരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്റെ കാരണവും അവര്‍ വിശദീകരിക്കുന്നുണ്ട്.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

ഉയര്‍ന്ന മൈലേജുള്ളതിനാല്‍ കുറഞ്ഞ പാരിസ്ഥിതികാഘാതമേ വരുത്തുന്നുള്ളൂ. അധികം എണ്ണ ആവശ്യമില്ല എന്നതിനാല്‍ അമേരിക്കയുടെ വിദേശ വാണിജ്യബന്ധങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാഹനത്തിനാകും. ഇത്രയും 'ഗുരുതര'മായ മാറ്റങ്ങള്‍ വരുത്തുന്ന വാഹനത്തിനാണെങ്കില്‍ പറയത്തക്ക വിലയുമില്ല എന്നതും കാണണം.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

6800 ഡോളറാണ് എലിയോ 3 വീലറിന് വില. ഇത് ഇന്ത്യന്‍ രൂപയിലേക്ക് (ഇത് ടൈപ്പ് ചെയ്യുമ്പോഴത്തെ നിലവാരത്തില്‍) 407660 എന്ന് തര്‍ജ്ജമിക്കാം.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

രണ്ട് സീറ്റുകളാണ് എലിയോയിലുള്ളത്. ഓഫീസ് യാത്രകള്‍ക്കും നഗരത്തിലെ കറക്കങ്ങള്‍ക്കും പറ്റിയ വാഹനമാണിത്.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

30 ലിറ്റര്‍ എണ്ണ സംഭരിച്ചുവെക്കാന്‍ ശേഷിയുള്ള ടാങ്കാണ് വാഹനത്തില്‍ ചേര്‍ത്തിരിക്കുന്നത്.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

ഫുള്‍ ടാങ്ക് എണ്ണയുണ്ടെങ്കില്‍ 1050 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

900 സിസി ശേഷിയുള്ള 3 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

വര്‍ഷത്തില്‍ 250,000 യൂണിറ്റ് എലിയോകൾ വിറ്റഴിക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇത്രയും വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള ഒരു പ്ലാൻറും പോൾ എലിയോ സ്വന്തമാക്കിയിട്ടുണ്ട്.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

യുഎസ്സിലെ ല്യൂസിയാനയിലാണ് ഈ പ്ലാൻറ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഈ പ്ലാൻറ് ജനറൽ മോട്ടോഴ്സിൻറെ പക്കലായിരുന്നു.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

ഇതുവരെ 12000 ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് പോൾ എലിയോ പറയുന്നു. ഇത്രയും വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയേ ഇപ്പോഴത്തെ പ്ലാന്റിനുള്ളൂ. ജനറലിൽ നിന്ന് സ്വന്തമാക്കിയ പ്ലാന്റിൽ ഉൽപാദനം തുടങ്ങുന്നതോടെ കാര്യമായ കാത്തിരിപ്പുസമയമില്ലാതെ ഡെലിവറി നടത്താൻ കഴിഞ്ഞേക്കും.

മൂന്ന് ചക്രത്തിൽ മൂന്നുലകവും ചുറ്റാം

ഇതുവരെ ഒരു കാർ പോലും വിറ്റഴിച്ചിട്ടില്ല. വിൽപന തുടങ്ങുക ഡിസംബറിലായിരിക്കും.

English summary
Elio Motors, a startup promising a brand-new fuel-miser for the cost of a decade-old Toyota Corolla.
Story first published: Wednesday, April 9, 2014, 13:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark