ബ്രേക്ക് തകരാര്‍; അമേസും ബ്രിയോയും തിരിച്ചുവിളിച്ചു

Posted By:

അമേസ് സെഡാന്റെയും ബ്രിയോ ഹാച്ച്ബാക്കിന്റെയും ചില വേരിയന്റുകള്‍ ഹോണ്ട ഇന്ത്യ തിരിച്ചുവിളിച്ചു. ഇവയുടെ ബ്രേക്ക് സിസ്റ്റത്തിന് തകരാറുണ്ടാകാനിടയുണ്ട് എന്ന കാരണത്താലാണ് തിരിച്ചുവിളി എന്നറിയുന്നു.

2014 ഫെബ്രുവരി 28നും ജനുവരി 16നും ഇടയില്‍ നിര്‍മിക്കപ്പെട്ട മോഡലുകള്‍ക്കാണ് പ്രശ്‌നമുള്ളത്. ബ്രേക് ഫ്‌ലൂയിഡ് പ്രഷര്‍ കുറയ്ക്കുന്നതിനായി കാറുകളില്‍ ഉപയോഗിക്കുന്ന പ്രപ്പോഷനിംഗ് വാല്‍വിനാണ് തകരാറെന്നറിയുന്നു. വീലുകളിലേക്കുള്ള ബ്രേക്കിംഗ് അനുപാതം നിയന്ത്രിക്കുകയാണ് പ്രോപ്പഷണല്‍ വാല്‍വ് ചെയ്യുന്ന ജോലി. എബിഎസ് സന്നാഹമില്ലാത്ത വാഹനങ്ങള്‍ മാത്രമാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.

മൊത്തം 15,623 ബ്രിയോ മോഡലുകളും 15,603 അമേസ് മോഡലുകളും തിരിച്ചു വിളിച്ചവയിലുള്‍പ്പെടുന്നു.

പ്രശ്‌നപരിഹാരത്തിന് വാഹന ഉടമ ചെലവൊന്നും ചെയ്യേണ്ടതില്ല. ഉടമകളുമായി ഹോണ്ട ഡീലര്‍മാര്‍ ഉടന്‍ ബന്ധപ്പെടുമെന്നാണ് അറിയുന്നത്.

അതെസമയം, ഈ തകരാര്‍ മൂലം അപകടങ്ങള്‍ യാതൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹോണ്ട അറിയിച്ചു. നിങ്ങളുടെ വാഹനം തകരാറുള്ളവയുടെ കൂട്ടത്തിലാണോ എന്നറിയാൻ സൗകര്യമുണ്ട്. താഴെ നൽകുന്ന ലിങ്കുവഴി ഹോണ്ടയുടെ പേജിൽ ചെന്ന് ചാസി നമ്പർ നൽകിയാൽ മതിയാവും. ചാസി നമ്പർ നിങ്ങളുടെ ആർസി ബുക്കിൽ കാണും. ദാ ദിതിലേ പോവുക.

Cars താരതമ്യപ്പെടുത്തൂ

ഹോണ്ട അമേസ്
ഹോണ്ട അമേസ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Honda Cars India Limited today announced a recall of certain variants of the Amaze sedan and Brio hatchback for a possible defect in the brake system.
Please Wait while comments are loading...

Latest Photos