2014ലെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ഹോണ്ട ജാസ്സ്

Written By:

ലോകത്തില്‍ ഏറ്റവും വിശ്വസിക്കാവുന്ന കാറായി ഹോണ്ട ജാസ്സിന്റെ ഏറ്റവും പുതിയ പതിപ്പിനെ തെരഞ്ഞെടുത്തു. ഓട്ടോ എക്‌സ്പ്രസ് ഡ്രൈവര്‍ പവര്‍ സര്‍വേ നടത്തിയ പഠനത്തിലാണ് ജാസ്സിനെ വിശ്വസിക്കാവുന്ന കാറുകളില്‍ ഒന്നാമനായി തെരഞ്ഞെടുത്തത്.

സര്‍വേ തയ്യാറാക്കിയ വിശ്വാസ്യതാസൂചികയില്‍ 98 ശതമാനം സ്‌കോര്‍ ചെയ്താണ് ഹോണ്ട ജാസ്സ് മുന്നിലെത്തിയത്.

50,000ത്തിലധികമാളുകളില്‍ സര്‍വേ നടത്തിയതായി ഓട്ടോ എക്‌സ്പ്രസ് ഡ്രൈവര്‍ പവര്‍ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത എല്ലാവരും കാറുടമകളാണ്. വാഹനത്തിന്റെ വിശ്വാസ്യത പരിശോധിക്കുന്നതിനുള്ള നിരവധി മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വേ നടത്തിയത്. വിശ്വാസ്യത, പ്രകടനം, റോഡ് ഹാന്‍ഡ്‌ലിംഗ് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സര്‍വേയില്‍ പരിശോധിക്കപ്പെട്ടു.

ഹോണ്ടയെ സംബന്ധിച്ച് ഇതൊരു വലിയ വാര്‍ത്തയാണെന്ന് ഹോണ്ട യുകെ മാനേജിംഗ് ഡയറക്ടര്‍ ഫിലിപ് ക്രോസ്സ്മാന്‍ അറിയിട്ടു. യുകെയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്കുള്ള ഒരു വലിയ അംഗീകാരപത്രമായി ഈ സര്‍വേ ഫലത്തെ തങ്ങള്‍ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിശ്വാസ്യതയുടെ കാര്യത്തില്‍ ജാസ്സ് ഏറ്റവും മുമ്പില്‍ത്തന്നെയാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്ന് ഹോണ്ട ചൂണ്ടിക്കാട്ടുന്നു. ഓട്ടോ എക്‌സ്പ്രസ് ഡ്രൈവര്‍ പവര്‍ സര്‍വേ ഇക്കാര്യം അടിവരയിട്ടുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.

രണ്ട് എന്‍ജിന്‍ പതിപ്പുകളില്‍ ഹോണ്ട ജാസ്സ് ലഭിക്കുന്നുണ്ട്. രണ്ടും പെട്രോള്‍ ഐ-വിടെക് എന്‍ജിനുകളാണ്. 1.2 ലിറ്റര്‍ ശേഷിയുള്ളതും 1.4 ലിറ്റര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളാണ് ഇവ. മികച്ച ഇന്ധനക്ഷമത പ്രദാനം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോണ്ട ജാസ്സ് വില്‍ക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ജാസ്സിന്റെ പുതുക്കിയ രൂപം വരാനിരിക്കുന്നതേയുള്ളൂ.

ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ

Post by DriveSpark.

Cars താരതമ്യപ്പെടുത്തൂ

ലംബോര്‍ഗിന് ഹൂറാകേന്‍
ലംബോര്‍ഗിന് ഹൂറാകേന്‍ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Honda Jazz has been awarded the title of Most Reliable Car Of 2014. It achieved a reliability score of 98 percent in Auto Express Driver Power survey.
Story first published: Saturday, April 26, 2014, 6:02 [IST]
Please Wait while comments are loading...

Latest Photos