ഫെരാരി പരിമിത പതിപ്പ് വാച്ചുകള്‍ പുറത്തിറക്കി

Written By:

നോര്‍ത്ത് അമേരിക്കയില്‍ വില്‍പനയുടെ അറുപതാണ്ട് ആഘോഷിക്കുന്ന ഫെരാരി പുതിയ ആഡംബര വാച്ചുകള്‍ പുറത്തിറക്കി. സ്വിസ് കമ്പനിയായ ഹബ്‌ലോട്ട് ആണ് വാച്ചുകള്‍ നിര്‍മിക്കുന്നത്. ഫെരാരി തീമിലുള്ള വാച്ചുകള്‍ നിര്‍മിക്കുന്നതിന് ഹബ്‌ലോട്ടുമായി ഫെരാരി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്.

കാര്‍ബണ്‍ ഫൈബര്‍ പോലുള്ള ദ്രവ്യങ്ങളുപയോഗിച്ചാണ് വാച്ചിന്റെ നിര്‍മാണം. വാച്ചിന്റെ കെയ്‌സിന് 45.5 മില്ലിമീറ്റര്‍ വ്യാസമുണ്ട്. ബ്ലാക്ക് പിവിഡി ടൈറ്റാനിയം, ബ്ലാക്ക് സെറാമിക് തുടങ്ങിയവയും വാച്ചിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നു.

Hublot Unveils Limited Edition Ferrari Watch

72 മണിക്കൂര്‍ നേരത്തേക്ക് ചാര്‍ജ് നിലനിര്‍ത്താന്‍ ശേഷിയുണ്ട് വാച്ചിലെ ബാറ്ററിക്ക്. വന്‍തോതിലുള്ള സന്നാഹങ്ങളോടെയാണ് ഈ വാച്ച് നിര്‍മിച്ചിട്ടുള്ളത്. ഒരേസമയം ചലിച്ചുകൊണ്ടിരിക്കുന്ന 330 ഘടകഭാഗങ്ങളുണ്ട് ഈ വാച്ചില്‍!

ലിമിറ്റഡ് എഡിഷന്‍ വാച്ചിന്റെ വര്‍ണപദ്ധതി രൂപപ്പെടുത്തിയത് ഹബ്‌ലോട്ടിന്റെ സിഇഒ ആയ റിച്ചാര്‍ഡ് ഗ്വാഡലൂപ് നേരിട്ടാണ്. ചുവപ്പ്, വെള്ള, നീല നിറങ്ങളില്‍ ഈ വാച്ച് ലഭിക്കും.

കൂടുതല്‍... #ferrari #ഫെരാരി
English summary
The official timekeeper of Ferrari and Scuderia Ferrari, Hublot, a Swiss company that makes luxury watches has unveiled a limited edition Big Bang Ferrari watch
Story first published: Thursday, October 16, 2014, 12:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark