ഹ്യൂണ്ടായിയുടെ ആദ്യ ഇലക്ട്രിക് കാർ 2016ൽ

ഹ്യൂണ്ടായിയുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ 2016ല്‍ വിപണിയിലെത്തുമെന്ന് ഔദ്യോഗിക വിവരം. കിയയുടെ സോള്‍ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പ് ലോഞ്ച് ചെയ്യുന്ന ചടങ്ങില്‍ വെച്ച് ഹ്യൂണ്ടായ് വൈസ് പ്രസിഡണ്ട് ലീ കി സാങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബദല്‍ ഇന്ധങ്ങള്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന വൈദ്യുതിയും ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുമെല്ലാം ഭാവിയുടെ നിരത്തുകളെ ഭരിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഈ മേഖലയിലേക്കുള്ള നീക്കങ്ങള്‍ ഹ്യൂണ്ടായിയും സഹോദരസ്ഥാപനമായ കിയയും ചേര്‍ന്ന് ചിട്ടയായി നടത്തിവരുന്നുണ്ട്. ഹ്യൂണ്ടായിയുടെ ഇലക്ട്രിക് പദ്ധതികളെക്കുറിച്ച് നമുക്ക് വിശദമായി സംസാരിക്കാം.

ഹ്യൂണ്ടായ് ഇലക്ട്രിക് കാർ

ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ കിയ യൂറോപ്യന്‍ വിപണികള്‍ക്കായി നിര്‍മിച്ച സോള്‍ ഇലക്ട്രിക് കോംപാക്ട് കാര്‍ അവതരിപ്പിച്ചിരുന്നു. ഭാവി ഇന്ധന സാങ്കേതികതകള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് കിയയും ഹ്യൂണ്ടായിയും ഇപ്പോള്‍.

ഹ്യൂണ്ടായ് ഇലക്ട്രിക് കാർ

കിയ ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഹ്യൂണ്ടായ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറുകളിലാണ് ശ്രദ്ധിക്കുന്നത്.

ഹ്യൂണ്ടായ് ഇലക്ട്രിക് കാർ

ഹ്യൂണ്ടായിയുടെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാര്‍ (ഐഎക്‌സ് 35) ഈയിടെ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും യുകെയിലും പരീക്ഷണാര്‍ത്ഥം നിരത്തിലിറക്കിയിരുന്നു. അമേരിക്കയില്‍ ടാക്‌സിയായി ഈ കാറുകള്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

ഹ്യൂണ്ടായ് ഇലക്ട്രിക് കാർ

മനസ്സിലാക്കാനാവുന്നത്, ഇരുകമ്പനികളും ഓരോ മേഖലയിലും തങ്ങള്‍ സ്വരൂപിക്കുന്ന സാങ്കേതികധാരണകള്‍ പങ്കുവെക്കുമെന്നാണ്. 2016ല്‍ ഹ്യൂണ്ടായിയില്‍ നിന്ന് ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങും.

ഹ്യൂണ്ടായ് ഇലക്ട്രിക് കാർ

കിയ സോള്‍ ഇലക്ട്രിക് കാര്‍ സാങ്കേതികമായി വളരെ പുരോഗമിച്ച വാഹനമാണ്. ഉയര്‍ന്ന എനര്‍ജി ഡെന്‍സിറ്റിയുള്ള ബാറ്ററിയാണ് ഈ കാറിലുള്ളത്. 200 കിലോമീറ്റര്‍ വരെ റെയ്ഞ്ച് ലഭിക്കുന്നതിന് ഈ ഊര്‍ജ്ജസാന്ദ്രത സഹായിക്കുന്നു.

ഹ്യൂണ്ടായ് ഇലക്ട്രിക് കാർ

സോളിനു വേണ്ട ബാറ്ററികള്‍ കൊറിയയിലെ എസ്‌കെ ഇന്നവേഷനുമായി ചേര്‍ന്നാണ് കിയ വികസിപ്പിച്ചെടുക്കുന്നത്. മൂന്നു വര്‍ഷത്തെ കരാറാണിത്.

ഹ്യൂണ്ടായ് ഇലക്ട്രിക് കാർ

കിയയിടെ വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി പുറത്തുവന്ന ലിതിയം അയേണ്‍ പോളിമര്‍ ബാറ്ററി ഉയര്‍ന്ന പ്രകടനക്ഷമത ഉറപ്പുവരുത്തുന്നുണ്ട്. താപ പ്രതിരോധ ശേഷി താരതമ്യേന കൂടുതലാണ് ഈ ബാറ്ററിക്ക്. ഉയര്‍ന്ന സുരക്ഷയും ആയുര്‍ദൈര്‍ഘ്യവും ഈ ബാറ്ററി ഉറപ്പാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Hyundai has confirmed that it's first ever battery powered car will debut in 2016. The announcement of the plan was made by Senior Vice President Lee Ki-sang.
Story first published: Thursday, March 13, 2014, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X