ഹ്യൂണ്ടായ് എലൈറ്റ് ഐ20 വില്‍പന കത്തിക്കയറുന്നു

Written By:

ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20 മോഡല്‍ വില്‍പനയില്‍ വന്‍ പ്രകടനം നടത്തുന്നു. നവംബര്‍ മാസത്തിലെ വില്‍പനാക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മൊത്തം 10,500 എലൈറ്റ് ഐ20 മോഡലുകള്‍ വിറ്റുപോയിട്ടുണ്ട്. ഹ്യൂണ്ടായ് വില്‍ക്കുന്ന ഓരോ മൂന്നു കാറിലും ഒരു എലൈറ്റ് ഐ20യുണ്ട്.

ഹ്യൂണ്ടായ് എലൈറ്റ് ഐ20യെ വിശദമായറിയാം

കഴിഞ്ഞമാസം ഹ്യൂണ്ടായിയുടെ ആകെ വില്‍പന 35,511 യൂണിറ്റാണ്. ആറ് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 33,501 വാഹനങ്ങളാണ് ഹ്യൂണ്ടായ് ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നത്.

Hyundai Elite i20 10500 units sold in Nov

ഗ്രാന്‍ഡ് ഐ20, ഇയോണ്‍ തുടങ്ങിയ വാഹനങ്ങളെ മറികടന്നാണ് കുറെക്കൂടി പ്രീമിയം നിലവാരത്തിലുള്ള എലീറ്റ് ഐ20യുടെ വില്‍പന വളരുന്നതെന്നത് ഒരല്‍പം അതിശയിപ്പിക്കുന്നതാണ്. ഗുണനിലവാരത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയതിന്റെ ലക്ഷണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ ചേര്‍ത്ത് എലീറ്റ് ഐ20 വിപണിയില്‍ ലഭിക്കുന്നുണ്ട്. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റേത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു കൂടെ. 1.4 ലിറ്റര്‍ ശേഷിയുള്ള സിആര്‍ഡിഐ ഡീസല്‍ എന്‍ഡജിനാണ് മറ്റൊന്ന്. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുന്നു.

കഴിഞ്ഞമാസം മൊത്തം 18,500 കാറുകള്‍ കയറ്റുമതി ചെയ്യുകയുണ്ടായി ഹ്യൂണ്ടായ്. 14.3 ശതമാനമാണ് കയറ്റുമതിയിലെ വളര്‍ച്ച. 2013ലെ നവംബര്‍ മാസത്തില്‍ 16,180 യൂണിറ്റായിരുന്നു ഹ്യൂണ്ടായിയുടെ കയറ്റുമതി.

English summary
Hyundai Elite i20 10500 units sold in Nov.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark