എലൈറ്റ് ഐ20 ക്രോസ്സോവര്‍ വിപണിയിലേക്ക്

Written By:

ഹ്യൂണ്ടായ് എലൈറ്റ് ഐ20യുടെ ക്രോസ്സോവര്‍ മോഡല്‍ പുറത്തിറക്കാന്‍ ഹ്യൂണ്ടായ് തയ്യാറെടുക്കുന്നു. ഈ വാഹനം ചെന്നൈയില്‍ നിലവില്‍ ടെസ്റ്റ് ചെയ്തു വരുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഹാച്ച്ബാക്കില്‍ ഘടിപ്പിച്ചിട്ടുള്ള അതേ എന്‍ജിനുകള്‍ തന്നെയായിരിക്കും എലൈറ്റ് ഐ20 ക്രോസ്സോവറിലും ഉണ്ടായിരിക്കുക. 82 കുതിരശക്തി പകരുന്ന പെട്രോള്‍ എന്‍ജിനും 89 കുതിരശക്തി പകരുന്ന ഡീസല്‍ എന്‍ജിനുമാണ് എലൈറ്റ് ഐ20ക്കുള്ളത്.

Hyundai Elite i20 Crossover Coming To India By Early 2015

പെട്രോള്‍ എന്‍ജിന്‍ പകരുന്നത് ലിറ്ററിന് 18.6 കിലോമീറ്റര്‍ മൈലേജാണ്. ഡീസല്‍ എന്‍ജിന്‍ പതിപ്പ് 22.54 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

ഐ20 ക്രോസ്സോവറില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്. എല്‍ഇഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ചേര്‍ക്കുമെന്ന് കേള്‍ക്കുന്നുണ്ട്. സൈഡ് ബോഡി ക്ലാഡിങ്ങുകള്‍, റൂഫ് റെയിലുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, പുതിയ അലോയ് വീലുകള്‍, പ്രോജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെയുള്ള സന്നാഹങ്ങള്‍ വാഹനത്തിലുണ്ട്.

അടുത്ത വര്‍ഷം ആദ്യമാസങ്ങളില്‍ത്തന്നെ എലൈറ്റ് ഐ20 ക്രോസ്സോവറിന്റെ വരവ് പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതല്‍... #hyundai elite i20 #crossover
English summary
Hyundai Elite i20 Crossover Coming To India By Early 2015.
Story first published: Tuesday, December 9, 2014, 17:11 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark