ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 എല്‍പിജി വിപണിയില്‍

Written By:

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10ന് എല്‍പിജി പതിപ്പ് ലോഞ്ച് ചെയ്തു. നിലവില്‍ ഗ്രാന്‍ഡ് ഐ10 മോഡലില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ മാത്രമാണുള്ളത്. രാജ്യത്തെ ചെറുകാര്ർ വിപണിയില്‍ വളരുന്ന കടുത്ത മത്സരത്തിന്റെ ചൂടാണ് ഹ്യൂണ്ടായിയുടെ പുതിയ നീക്കം നമ്മിലേക്കെത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ചിത്രത്താളുകളില്‍ വായിക്കാം.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 എല്‍പിജി വിപണിയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 എല്‍പിജി വിപണിയില്‍

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലിന്റെ മാഗ്ന വേരിയന്റില്‍ മാത്രമാണ് എല്‍പിജി പതിപ്പ് ഘടിപ്പിക്കുക. സ്മാര്‍ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്/സ്റ്റോപ്, ഡബ്ള്‍ ഡിന്‍ ഓഡിയോ സിസ്റ്റം, 1 ജിബി ഇന്റേണല്‍ മെമറി, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓക്‌സ് ഇന്‍, യുഎസ്ബി കണക്ടിവിറ്റി, സ്റ്റീയറിങ് വീലിലെ ഓഡിയോ നിയന്ത്രണങ്ങള്‍ തുടങ്ങിയ സന്നാഹങ്ങള്‍ ഈ വേരിയന്റിലുണ്ട്.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 എല്‍പിജി വിപണിയില്‍

മാഗ്ന വേരിയന്റില്‍ 998 സിസി ശേഷിയുള്ള ഹ്യൂണ്ടായ് കാപ്പ എന്‍ജിനാണുള്ളത്. 3500 ആര്‍പിഎമ്മില്‍ പരമാവധി ചക്രവീര്യം, 94 എന്‍എം, പുറത്തെടുക്കാന്‍ ഈ എന്‍ജിന് സാധിക്കും. എന്‍ജിന്റെ പരമാവധി കരുത്ത് 68 കുതിരശക്തിയാണ്.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 എല്‍പിജി വിപണിയില്‍

പിന്‍കാബിനില്‍ എസി വെന്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഗ്ലോവ് ബോക്‌സ് കൂളിങ്, ഇലക്ട്രിക് ഔട്‌സൈഡ് മിറര്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളും എല്‍പിജി വേരിയന്റിലുണ്ട്.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 എല്‍പിജി വിപണിയില്‍

പുതിയ എല്‍പിജി ഗ്രാന്‍ഡ് ഐ10 മോഡലില്‍ കിലോഗ്രാമിന് 20.3 കിലോമീറ്ററാണ് മൈലേജ്. ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലിന്റെ എല്‍പിജി പതിപ്പിന് 4,96,034 രൂപയാണ് വില.

English summary
Hyundai have launched its popular i10 with a factory fitted LPG kit. The South Korean manufacturer will offer the LPG trim only in its Magna trim. The LPG fitted Grand i10 will cost INR 4,96,034.
Story first published: Friday, July 4, 2014, 11:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark