ഹ്യൂണ്ടായ് ഇന്ത്യ വിലവര്‍ധന പ്രഖ്യാപിച്ചു

Written By:

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ കാര്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. 2015 ജനുവരി മുതലാണ് ഹ്യൂണ്ടായ് കാറുകളുടെ വില വര്‍ധിക്കുക. എല്ലാ മോഡവലുകള്‍ക്കും വിലകൂടുമെന്നാണ് അറിയുന്നത്.

അസംസ്‌കൃതവസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാലാണ് ഈ നീക്കമെന്ന് ഹ്യൂണ്ടായ് അറിയിക്കുന്നു. കുറെ മാസങ്ങളായി, വിപണിയിലെ മാന്ദ്യം കണക്കിലെടുത്ത് വിലവര്‍ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു കമ്പനി.

ജനുവരി 2015 മുതല്‍ അയ്യായിരം മുതല്‍ ഇരുപത്തയായ്യിരം വരെ വിലവര്‍ധന തങ്ങളുടെ വിവിധ മോഡലുകള്‍ക്കുണ്ടാകുമെന്ന് ഹ്യൂണ്ടായ് പറഞ്ഞു.

മാരുതി സുസൂക്കി അടക്കമുള്ള കാര്‍നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ജനുവരി മാസത്തില്‍ തന്നെ മിക്കവാറും കാര്‍നിര്‍മാതാക്കള്‍ വിലവര്‍ധന നടപ്പാക്കും.

Cars താരതമ്യപ്പെടുത്തൂ

ഹ്യൂണ്ടായ് ഇയോണ്‍
ഹ്യൂണ്ടായ് ഇയോണ്‍ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #hyundai #ഹ്യൂണ്ടായ്
English summary
Hyundai Motor India Hikes Prices.
Story first published: Monday, December 15, 2014, 17:55 [IST]
Please Wait while comments are loading...

Latest Photos