റിനോ ഐഎക്‌സ്25ന്റെ വന്‍ ഇന്ത്യന്‍ പദ്ധതികള്‍

Written By:

റിനോ ഡസ്റ്ററിന്റെ എതിരാളിയായി ഇന്ത്യന്‍ വിപണിയില്‍ ഇടം പിടിക്കാന്‍ പോകുന്ന ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡലിന്റെ വരവ് കാത്തിരിക്കുകയാണ് നമ്മള്‍. ഇത് 2015ല്‍ സംഭവിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ള വിവരം. ചൈനയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈ എസ്‌യുവി ലോഞ്ച് ചെയ്തിരുന്നു.

പുതിയ ചില വാര്‍ത്തകള്‍ ഐഎക്‌സ്25 മോഡലിന്റെ ഇന്ത്യയിലെ മറ്റു ചില ദൗത്യങ്ങളെക്കുറിച്ചു കൂടി പറയുന്നു. ചെന്നൈയിലെ ഹ്യൂണ്ടായ് പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ വാഹനം തായ്‌ലാന്‍ഡിലേക്ക് കയറ്റി അയയ്ക്കപ്പെടും! തായ്‌ലാന്‍ഡ് കൂടാതെ മറ്റുചില ഏഷ്യന്‍ രാജ്യങ്ങളിലേക്കു കൂടി ഈ വാഹനം ഇന്ത്യയില്‍ നിന്നും പോകും. ഏതെല്ലാം രാജ്യങ്ങളാണിവയെന്ന് ഇപ്പോള്‍ അറിയാന്‍ വഴിയില്‍. ഇന്ത്യയില്‍ ഹ്യൂണ്ടായിയുടെ കയറ്റുമതിയില്‍ വലിയ വര്‍ധന വരുത്താന്‍ ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ കയറ്റുമതിക്കാരാണ് ഹ്യൂണ്ടായ്. ചെന്നൈയില്‍ പ്ലാന്റില്‍ നിന്നാണ് കയറ്റുമതി നടക്കുന്നത്. ഈ പ്ലാന്റ് വര്‍ഷത്തില്‍ 680,000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ സന്നാഹപ്പെട്ടതാണ്. ഇന്ത്യയില്‍ മറ്റൊരു പ്ലാന്റ് കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളിലാണ് ഹ്യൂണ്ടായ് ഇപ്പോഴുള്ളത്.

ഇന്ത്യയില്‍ ഹ്യൂണ്ടായ് വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചു തുടങ്ങിയതോടെ കയറ്റുമതി കുറച്ചുകൊണ്ടുവരാന്‍ കമ്പനി തീരുമാനമെടുത്തിരുന്നു. ഹ്യൂണ്ടായ് ഐ20യുടെ യൂറോപ്പിലേക്കുള്ള കയറ്റുമതി ഇങ്ങനെ അവസാനിച്ചതാണ്. ഇപ്പോള്‍ തുര്‍ക്കിയിലാണ് യൂറോപ്യന്‍ ഐ20 നിര്‍മിക്കപ്പെടുന്നത്.

ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡല്‍

ചൈനയില്‍ ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡല്‍ എത്തിയിരിക്കുന്നത് പെട്രോള്‍ എന്‍ജിനുകള്‍ ഘടിപ്പിച്ചാണ്. ഇന്ത്യയിലെ വിപണി സാഹചര്യത്തില്‍ (ഡീസല്‍ വിലനിയന്ത്രണം നീക്കിയെങ്കില്‍ക്കൂടിയും) ഡീസല്‍ കാറുകള്‍ക്ക് തുടര്‍ന്നും ഡിമാന്‍ഡുണ്ടായിരിക്കും. ഇക്കാരണത്താല്‍ ഐഎക്‌സ്25-ന് പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ കൂടി ചേര്‍ത്തായിരിക്കും രാജ്യത്തെത്തുക.

ഇന്ത്യയില്‍ 1.4 ലിറ്റര്‍ വിടിവിടി പെട്രോള്‍ എന്‍ജിനും 1.6 ലിറ്റര്‍ വിജിടി ഡീസല്‍ എന്‍ജിനും ചേര്‍ത്തായിരിക്കും ഐഎക്‌സ്25 എത്തുക. ഇവ രണ്ടും നിലവില്‍ ഹ്യൂണ്ടായ് വെര്‍ണയില്‍ ഉപയോഗിക്കുന്നുണ്ട്. പെട്രോള്‍ എന്‍ജിന്‍ പതിപ്പില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സും ഡീസല്‍ എന്‍ജിന്‍ പതിപ്പില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സും ഘടിപ്പിച്ചാണ് വെര്‍ണ സെഡാന്‍ വരുന്നത്.

ഫോര്‍ വീല്‍ ഡ്രൈവ്?

ലഭ്യമായ വിവരങ്ങള്‍ പറയുന്നത് ഇന്ത്യയില്‍ ഐഎക്‌സ്25 മോഡലിന് ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പ് ഉണ്ടാകുമെന്നാണ്. ഏറ്റവും ഉയര്‍ന്ന വേരിയന്റിലായിരിക്കും ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ചേര്‍ക്കുക.

സ്‌റ്റൈലിങ്ങും സന്നാഹങ്ങളും

ഹ്യൂണ്ടായിയുടെ പ്രീമിയം എസ്‌യുവി മോഡലായ സാന്റ ഫെയില്‍ നിന്നും നിരവധി ശില്‍പ സവിശേഷതകള്‍ ഈ വാഹനം സ്വീകരിച്ചിട്ടുള്ളതായി കാണാം. ഡിസൈന്‍ സൗന്ദര്യത്തില്‍ വലിയ പ്രാധാന്യമുള്ള ചെറു എസ്‌യുവി സെഗ്മെന്റില്‍ എഐഎക്‌സ്25 ഒട്ടും പിന്നിലാകുന്നില്ല.

ഇലക്ട്രോണിക് ഡ്യുവല്‍ എല്‍സിഡി ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, തുകല്‍ പൊതിഞ്ഞ സീറ്റുകള്‍, ഇലക്ട്രിക് മിററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഏസി, ഡിമ്മിങ് റിയര്‍വ്യൂ മിറര്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ ഉയര്‍ന്ന സന്നാഹങ്ങളോടെയാണ് ഐഎക്‌സ്25 വിപണിയിലെത്തുക.

hyundai ix25-03

വിലകള്‍

4270 മില്ലിമീറ്റര്‍ നീളം വരുന്ന ഐഎക്‌സ്25ന്റെ എതിരാളികള്‍ ഡസ്റ്റര്‍, ടെറാനോ എന്നിവയാണ്. റിനോ ഡസ്റ്ററിന്‍ വിലകള്‍ തുടങ്ങുന്നത് 8 ലക്ഷത്തിന്റെ പരിസരത്തിലാണ്. കുറെക്കൂടി പ്രീമിയം നിലവാരത്തിലുള്ള നിസ്സാന്‍ ടെറാനോയുടെ വിലകള്‍ 9.8 ലക്ഷത്തിന്റെ ചുറ്റുവട്ടത്താണ് തുടങ്ങുന്നത്. മറ്റൊരു എതിരാളിയായി കണക്കാക്കാവുന്ന മഹീന്ദ്ര എക്‌സ്‌യുവിയാകട്ടെ 11 ലക്ഷത്തില്‍ തുടക്കവില നിശ്ചയിച്ചിരിക്കുന്നു. 4 മീറ്ററിനു താഴെ വലിപ്പം വരുന്ന ഫോഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ വിലകൂടി പരിഗണിക്കേണ്ടത് ആവശ്യമാണിവിടെ. ഈ വാഹനത്തിന്റെ തുടക്കവില 6.4 ലക്ഷം രൂപയാണ്.

മത്സരക്ഷമമായ ഒരു വിലയില്‍ ഐഎക്‌സ്25 വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

English summary
Hyundai ix25 is scheduled to be launched in India in 2015. Hyundai ix25 will compete with the likes of Renault Duster, Nissan Terrano and Mahindra XUV500,
Story first published: Monday, October 20, 2014, 12:08 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X