കാര്‍ വിപണി ഉന്മേഷം കൈവരിക്കുന്നു

By Santheep

കഴിഞ്ഞ പത്തുവര്‍ഷക്കാലത്ത് രാജ്യത്തു സംഭവിച്ച സാമ്പത്തികമുന്നേറ്റങ്ങളുടെ ഫലങ്ങള്‍ പുറത്തുവരാന്‍ ഒരു ആത്മവിശ്വാസമുള്ള സര്‍ക്കാര്‍ നിലവില്‍ വരേണ്ടിവന്നു. ഏറെക്കാലമായി മാന്ദ്യത്തില്‍ കഴിയുകയായിരുന്ന ഓട്ടോമൊബൈല്‍ വ്യവസായം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. മെയ് മാസത്തില്‍ എല്ലാ വാഹനവിഭാഗങ്ങളിലുമായി 13.22 ശതമാനം വളര്‍ച്ചയാണ് ഓട്ടോ വിപണിക്കുണ്ടായിരിക്കുന്നത്.

ഇന്ത്യയില്‍ മെയ് മാസത്തില്‍ 16,98,138 വാഹനങ്ങള്‍ വിറ്റഴിച്ചതായി സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ്) പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 14,99,893 വാഹനങ്ങളാണ് ആകെ വിറ്റഴിഞ്ഞിരുന്നത്.

Indian Auto Industry Witnesses Sales Growth In May

കാര്‍ വില്‍പനയുടെ കാര്യമെടുത്താല്‍ മാര്‍ച്ച് മാസത്തില്‍ വാഹനങ്ങളുടെ വില്‍പന 5.08 ശതമാനം ഇടിഞ്ഞിരുന്നു. ഏപ്രില്‍ മാസത്തില്‍ ഈ ഇടിവ് 10.15 ശതമാനമായി ഉയര്‍ന്നു. ഈ ഇടിവില്‍ നിന്ന് 3.08 ശതമാനം വളര്‍ച്ചയാണ് മെയ് മാസത്തില്‍ സംഭവിച്ചിരിക്കുന്നത്.

സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാത്തൂര്‍ ഈ വളര്‍ച്ചയുടെ ക്രഡിറ്റ് നല്‍കുന്നത് പുതിയ സര്‍ക്കാരിനാണ്. നേരത്തെ ഇടക്കാല ബജറ്റില്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ കുറവും വില്‍പന കൂടാന്‍ കാരണമായെന്ന് അദ്ദേഹം പറയുന്നു.

ഇതോടൊപ്പം വിഷ്ണു മാത്തൂര്‍ മറ്റൊരു കാര്യം കൂടി പറയുകയുണ്ടായി. ഒരു മാസത്തെ വില്‍പനയെ മാത്രം ആധാരമാക്കി വന്‍ വളര്‍ച്ചയിലേക്ക് ഓട്ടോമൊബൈല്‍ വിപണി നീങ്ങുന്നു എന്നു പറയുന്നതിലര്‍ത്ഥമില്ല. ഓട്ടോമൊബൈല്‍ വിയവസായത്തിനാവശ്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയാണ്. ഇപ്പോള്‍ സംഭവിച്ചിട്ടുള്ള വളര്‍ച്ച സര്‍ക്കാരിന്റെ ഏതെങ്കിലും നയത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതല്ല എന്നും അദ്ദേഹം പറഞ്ഞു.

സിയാമിന്റെ കണക്കുകള്‍ പ്രകാരം നെയ് മാസത്തില്‍ 1,48,577 കാറുകള്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,44,132 വാഹനങ്ങളായിരുന്നു വിറ്റഴിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി സുസൂക്കി 12.35 ശതമാനം വളര്‍ച്ച കണ്ടെത്തിയപ്പോള്‍ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവ് ഹ്യൂണ്ടായ് 12.18 ശതമാനം വളര്‍ന്നു. മിക്ക കാര്‍ നിര്‍മാതാക്കളും അനുകൂലമായ വളര്‍ച്ചാനിരക്കാണ് പ്രകടിപ്പിക്കുന്നത്.

പുതിയ സര്‍ക്കാരില്‍ വന്‍ പ്രതീക്ഷയാണ് ഓട്ടോമൊബൈല്‍ വ്യവസായം അര്‍പിച്ചിട്ടുള്ളത്. സാമ്പത്തികരംഗത്ത് ഇതുവരെയും സര്‍ക്കാര്‍ കാര്യപ്പെട്ട നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. വരുംനാളുകളില്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് ശ്രദ്ധയോടെ കാത്തിരിക്കുകയാണ് വിപണി.

Most Read Articles

Malayalam
കൂടുതല്‍... #sales #വില്‍പന
English summary
The Indian auto industry, which has been experiencing an extended slump in growth, showed first signs of revival this year during the month of May.
Story first published: Thursday, June 12, 2014, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X