ഇന്ത്യ പെട്രോള്‍ കാറുകളിലേക്ക് തിരിച്ചുപോകുന്നു

Written By:

ഇടക്കാലത്ത് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുത്തനെ ഉയരുകയുണ്ടായി. പെട്രോള്‍ എന്‍ജിനുകളുടെ കാലം കഴിഞ്ഞു എന്ന തരത്തിലായിരുന്നു അക്കാലത്ത് പലരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ഈ വിപണിപ്രവണത വളരെ ചുരുങ്ങിയ കാലം മാത്രമേ നിലനില്‍ക്കുകയുണ്ടായുള്ളൂ.

വിപണിയില്‍ ഇപ്പോഴത്തെ പ്രവണത പെട്രോള്‍ കാറുകള്‍ക്ക് അനുകൂലമാണ്. ഇന്ധനവിലയില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും ഇല്ലായെന്നതും നിലവിലുള്ള വ്യത്യാസം തന്നെ അധികകാം ഉണ്ടാകില്ല എന്നതുമെല്ലാം പെട്രോള്‍ കാറുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ടാകാം. പെട്രോള്‍ എന്‍ജിന്‍ കാറുകളോട് ചായ്‌വുള്ളവരാണ് രാജ്യത്തെ കാറുടമകളില്‍ ഏറെപ്പേരും.

കഴിഞ്ഞ കുറച്ചു മാസത്തെ വില്‍പനക്കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് ഡീസല്‍ എന്‍ജിന്‍ കാറുകളുടെ ഡിമാന്‍ഡ് കുറയുന്നതായിട്ടാണ്. ഡീസല്‍ കാറുകളുടെ വില്‍പന 7 ശതമാനം കണ്ട് കുറഞ്ഞതായും പെട്രോള്‍ എന്‍ജിന്‍ കാറുകളുടെ വില്‍പന 11 ശതമാനം ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതെസമയം, രാജ്യത്തെ കാര്‍നിര്‍മാതാക്കളില്‍ വലിയൊരു വിഭാഗം ഡീസല്‍ എന്‍ജിന്‍ കാറുകള്‍ക്കായി നല്ലൊരു നിക്ഷേപം ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. മാരുതി അടക്കമുള്ള പല കമ്പനികളും സ്വന്തമായി ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിച്ചെടുക്കുന്ന തിരക്കുകളില്‍ മുഴുകിയിരിക്കുന്നു. പുതിയ പ്രവണതയെ നേരിടാനായി പെട്രോളധിഷ്ഠിത വാഹനനിര്‍മാതാവായ ഹോണ്ട പോലും ഡീസല്‍ എന്‍ജിന്‍ കാറുകളുമായി വിപണിയിലെത്തി.

ഡീസലെഞ്ചിനില്ലാത്തതിന്റെ പ്രതിസന്ധി നേരിടാന്‍ ഹോണ്ട വിപണിയിലെത്തിച്ച അമേസ് സെഡാന്റെ വില്‍പനയില്‍ 80 ശതമാനവും ഡീസല്‍ മോഡലുകളായിരുന്നു. ഇപ്പോള്‍ ഇത് ഇടിഞ്ഞ് 50 ശതമാനത്തെലെത്തി നില്‍ക്കുകയാണ്.

ഡീസലിനുള്ള സര്‍ക്കാര്‍ സബ്‌സിഡി ക്രമേണ കുറച്ചുകൊണ്ടുവന്ന് ഇല്ലാതാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഡീസല്‍ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കും. ഇതോടെ പെട്രോള്‍ കാറുകളുടെ വില്‍പന ഇനിയുമുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Cars താരതമ്യപ്പെടുത്തൂ

ഹോണ്ട അമേസ്
ഹോണ്ട അമേസ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #fuel #news #ഇന്ധനം
English summary
Indian customers are shifting back to petrol run cars over diesel vehicles these days.
Story first published: Wednesday, August 20, 2014, 16:28 [IST]
Please Wait while comments are loading...

Latest Photos