ആസിയാന്‍ രാജ്യങ്ങളില്‍ ഇന്തോനീഷ്യന്‍ കാര്‍ വിപണി വളരുന്നു

Written By:

ആസിയാന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ കാര്‍ വിപണിയായി ഇന്തോനീഷ്യ വളരുന്നതായി കണക്കുകള്‍. ആഗോളതലത്തില്‍ അനുഭവപ്പെടുന്ന വില്‍പനാമാന്ദ്യം ആസിയാന്‍ രാഷ്ട്രങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും ഇന്തോനീഷ്യ അനുകൂലമായ ചലനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. നേരത്തെ മികച്ച നിലയില്‍ വില്‍പന നടന്നിരുന്ന ആസിയാന്‍ രാജ്യമായ തായ്‌ലന്‍ഡിന്റെ വിപണിയില്‍ ഇപ്പോഴുള്ളത് പ്രതികൂല കാലാവസ്ഥയാണ്.

ആസിയാന്‍ രാഷ്ട്രങ്ങളില്‍ തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ വാഹനവിപണിക്ക് കടുത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ വിപണികളില്‍ സ്ഥിതി അനുകൂലമാണ്. ഇന്തോനീഷ്യ വളര്‍ച്ചയോ തളര്‍ച്ചയോ പ്രകടിപ്പിക്കുന്നില്ല. പ്രതികൂലമായ കാലാവസ്ഥയിലും വിപണിസ്ഥിരത പുലര്‍ത്താന്‍ ഇന്തോനീഷ്യയ്ക്ക് സാധിക്കുന്നുണ്ട്.

Indonesia to Become Largest Automotive Market Among ASEAN

ഇന്തോനീഷ്യയിലെ വിപണിവളര്‍ച്ചയുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവിടുത്തെ ഇടത്തരക്കാരുടെ വളര്‍ച്ചയെയാണ്. ഇക്കാരണത്താല്‍, വിലക്കുറവുള്ളതും പാരിസ്ഥിതികാഘാതം ചുരുങ്ങിയതുമായ വാഹനങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡ് വളര്‍ന്നിട്ടുണ്ട് ഇന്തോനീഷ്യയില്‍.

ഇന്തോനീഷ്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള ശ്രമം തുടരുമെന്ന് ഇതിനിടെ ടൊയോട്ടയുടെ പ്രഖ്യാപനം വന്നിട്ടുണ്ട്. നേരത്തെ ഒരുതവണ നിക്ഷേപത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയതിനു ശേഷം ടൊയോട്ട പിന്മാറിയിരുന്നു.

ഇന്നത്തെ വീഡിയോ:

ഓമല്ലൂരില്‍ എസ്‌കവേറ്റര്‍ ട്രക്കില്‍ കയറുന്ന വിധം

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സൗകര്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷെ, ഇന്ത്യയുടെ ഭാഗം തന്നെയാകയാല്‍ മറ്റിടങ്ങളില്‍ സാധാരണമായി കാണുന്നത് കേരളത്തില്‍ ഇടയ്‌ക്കെങ്കിലും കാണേണ്ടതായി വരും. ഇവിടെ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ കാണാം. ഒരു എസ്‌കവേറ്റര്‍ ക്രെയിനിന്റെയും മറ്റും സഹായമില്ലാതെ ട്രക്കില്‍ കയറുകയാണ്. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/dbHvMajApvw?rel=0" frameborder="0" allowfullscreen></iframe>
കൂടുതല്‍... #news #വാര്‍ത്ത
English summary
Indonesia set to finally overtake Thailand and become ASEANs largest automotive market this year.
Story first published: Friday, July 25, 2014, 17:36 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark