വാഹന ഇന്‍ഷൂറന്‍സ് സമയപരിധി 5 വര്‍ഷമാക്കാന്‍ നിര്‍ദ്ദേശം

Written By:

ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോരിറ്റി പുതിയൊരു വാഹന ഇന്‍ഷൂറന്‍സ് നയം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് കവറേജ് അഞ്ച് വര്‍ഷത്തെ തവണകളാക്കി മാറ്റുന്നതാണ് പുതുതായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള നയം.

നിലവില്‍ വര്‍ഷാവര്‍ഷം ഇന്‍ഷൂറന്‍സ് പുതുക്കുകയാണ് വാഹന ഉടമകള്‍ ചെയ്യുന്നത്. ഇത് വലിയ അസൗകര്യമുണ്ടാക്കുന്നുണ്ട് വാഹന ഉടമകള്‍ക്കും അധികൃതര്‍ക്കും.

അതെസമയം കാറുകളുടെ വില വര്‍ധിപ്പിക്കുന്ന നടപടിയാണിതെന്നും കാണേണ്ടതുണ്ട്. വാഹന ഉടമകള്‍ ഇന്‍ഷൂറന്‍സ് പോളിസി അടയ്ക്കാതെ തിരിഞ്ഞുകളിക്കുന്ന ഇടപാടിന് കുറെയെല്ലാം മാറ്റം വരുത്താന്‍ ഈ നടപടിക്ക് സാധിക്കുമെന്നാണ് ആആര്‍ഡിഎ-യുടെ നിലപാട്.

IRDA Proposing Five Year Car Insurance Policies

ഒറ്റത്തവണയില്‍ അടച്ചു തീര്‍ത്താന്‍ പിന്നീട് ആ ഭാഗത്തേക്ക് അഞ്ചു വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല എന്നതാണ് ഇതിന്റെയൊരു പ്രധാന നേട്ടം. വര്‍ഷാവര്‍ഷം പോളിസി തുകയടയ്ക്കുന്നത് വല്ലാത്തൊരു ചൊറയാണ് പലപ്പോഴും.

അഞ്ചു വര്‍ഷം കണക്കാക്കി പോളിസി തുക അടയ്ക്കുന്ന നയം മറ്റൊരു നേട്ടം കൂടി കൊണ്ടുവരാനിടയുണ്ട്. ഇത് ഓഫീസ് ജോലികളില്‍ ഗണ്യമായ കുറവ് വരുത്തുന്ന നടപടിയാണ്. ഇക്കാരണത്താല്‍ തന്നെ പോളിസി തുകകളില്‍ കുറവ് വരുത്താന്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് സാധിച്ചേക്കും.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഇന്‍ഷൂറന്‍സ് പോളിസി അടയ്ക്കാത്ത വാഹനങ്ങള്‍ ധാരാളമുണ്ട്. ഇതുവഴി വരുന്ന നഷ്ടം ഒരു പരിധിവരെ നികത്തുവാനും പുതിയ നയം മൂലം സാധിക്കും. 

കൂടുതല്‍... #news
English summary
According to an industry source, the IRDA or Insurance Regulatory and Development Authority, is planning to propose insurance policies for cars that would cover 5 years.
Story first published: Wednesday, July 23, 2014, 13:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark