ഇസുസു ഡി-മാക്‌സ് ട്രക്ക് ലോഞ്ച് ചെയ്തു

Written By:

ജാപ്പനീസ് എസ്‌യുവി-പിക്കപ്പ് നിര്‍മാതാവായ ഇസുസുവില്‍ നിന്ന് രണ്ടാമത്തെ വാഹനം ഇന്ത്യന്‍ വിപണിയിലെത്തി. ഡി-മാക്‌സ് പിക്കപ്പ് ട്രക്കാണ് ഇന്ത്യയില്‍ പുതുതായി എത്തിയിരിക്കുന്നത്.

ഡി-മാക്‌സ് പിക്കപ്പ് ട്രക്കിന്റെ ഇന്ത്യയിലെ തുടക്കവില 5.99 ലക്ഷം രൂപയാണ്.

Isuzu D-Max Space Cab Launched

മുംബൈയില്‍ വെച്ചാണ് ഇസുസു ഡി മാക്‌സിന്റെ ലോഞ്ച് നടന്നത്. മൂന്ന് വേരിയന്റുകളില്‍ ഈ വാഹനം വിപണിയില്‍ ലഭ്യമാണ്. സിംഗിള്‍ കാബ് ഫ്‌ലാറ്റ് ഡെക്ക്, സ്‌പേസ് കാബ് ഫ്‌ലാറ്റ് ഡെക്ക്, സ്‌പേസ് കാബ് ആര്‍ച്ച്ഡ് ഡെക്ക് എന്നിവയാണ് വേരിയന്റുകള്‍.

2.5 ലിറ്ററിന്റെ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഈ പിക്കപ്പ് ട്രക്കിലുള്ളത്. 3600 ആര്‍പിഎമ്മില്‍ 136 കുതിരശക്തി പകരാന്‍ ഈ എന്‍ജിന് സാധിക്കും. 1800-3200 ആര്‍പിഎമ്മില്‍ 294 എന്‍എം ചക്രവീര്യം ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍.

ഫുള്‍ ടാങ്കില്‍ 1000 കിലോമീറ്റര്‍ റെയ്ഞ്ച് പകരാന്‍ ഡി-മാക്‌സ് ട്രക്കിന് സാധിക്കും. 76 ലിറ്റര്‍ ശേഷിയുള്ള ടാങ്കാണിത്. ലിറ്ററിന് 13.15 കിലോമീറ്ററാണ് മൈലേജ്.

ചെന്നൈയില്‍ വെച്ചാണ് ഇസുസുവിന്റെ വാഹനങ്ങള്‍ അസംബ്ള്‍ ചെയ്യുന്നത്. ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ പുതിയ ഉല്‍പാദനസൗകര്യം നിര്‍മാണത്തിലാണ്.

വിലകൾ

  • ഇസുസു ഡി മാക്സ് സിംഗിൾ കാബ് - 5.99 ലക്ഷം
  • ഇസുസു ഡി മാക്സ് സ്പേസ് കാബ് ഫ്ലാറ്റ് ഡെക്ക് - 6.19 ലക്ഷം
  • ഇസുസു ഡി മാക്സ് സ്പേസ് കാബ് ആർച്ച്ഡ് ഡെക്ക് - 7.09 ലക്ഷം
കൂടുതല്‍... #isuzu #ഇസുസു
English summary
Isuzu, the Japanese SUV and pick-up truck manufacturer has launched its second product in India, the D-Max pick-up, at a starting price of INR 5.99 lakhs.
Story first published: Tuesday, May 13, 2014, 18:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark