ലംബോര്‍ഗിനി സെപ്തംബര്‍ 22ന് ലോഞ്ച് ചെയ്യും

By Santheep

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാവായ ലംബോര്‍ഗിനിയില്‍ നിന്നുള്ള പുതിയ ഹൂറാകേന്‍ ഇന്ത്യന്‍ വിപണിയില്‍ സെപ്തംബര്‍ 22ന് വന്നിറങ്ങും. രാജ്യത്തെ സൂപ്പര്‍കാര്‍ പ്രണയികളുടെ ഏറെനാളത്തെ കാത്തിരിപ്പാണ് അടുത്ത എട്ടുപത്തു ദിവസങ്ങള്‍ക്കകം അവസാനിക്കാന്‍ പോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൂറാകേന്‍ ഇതിനകം തന്നെ ലോഞ്ച് ചെയ്തിട്ടുണ്ട്.

ലംബോര്‍ഗിനിയുടെ ദക്ഷിണേഷ്യന്‍ വിപണിയുടെ ചുമതലയുള്ള സെബാസ്റ്റ്യന്‍ ഹാരിയുടെ സാന്നിധ്യത്തിലായിരിക്കും ലോഞ്ച് ചടങ്ങ് നടക്കുക. 3.4 കോടി രൂപയുടെ പരിസരത്തായിരിക്കും വാഹനത്തിന് വില. ഹൂറാകേനിന്റെ ഇന്ത്യന്‍ പ്രവേശം ഓഗസ്റ്റില്‍ നടക്കുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്.

കാര്‍ബണ്‍ സെറാമിക് ഡിസ്‌ക് ബ്രേക്കുകളാണ് ഹൂറാകേനിനുള്ളത്. ബ്രേക്കിങ്ങിന്റെ കണിശത ഉറപ്പുവരുത്താന്‍ ഇത് സന്നാഹപ്പെട്ടിരിക്കുന്നു. കാറിന്റെ ചാസി നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍ ഫൈബറും അലൂമിനിയവുമുപയോഗിച്ചാണ്.

Lamborghini To Launch Huracan In India On 22nd SeptemberLamborghini will be launching its Huracan in India on the 22nd of September, 2014. Lamborghini has already launched the Huracan in other countries across the globe.

ഇതിഹാസമായി മാറിയ ലംബോര്‍ഗിനി ഗല്ലാര്‍ഡോ മഡലിന്റെ പിന്‍ഗാമിയായി എത്തിച്ചേര്‍ന്ന വാഹനമാണ് ഹൂറാകേന്‍. ലോഞ്ച് ചെയ്തയിടങ്ങളിലെല്ലാം മികച്ച പ്രതികരണം സമ്പാദിച്ചിട്ടുണ്ട് ഈ സൂപ്പര്‍കാര്‍.

5.2 ലിറ്റര്‍ ശേഷിയുള്ള ലംബോര്‍ഗിനി ഹ്യുറാകേന്‍ എന്‍ജിന്‍ പുറത്തെടുക്കുക 610 കുതിരകളുടെ കരുത്താണ്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഹ്യൂറാകേന്‍ എന്‍ജിനെടുക്കുന്നത് 3.2 സെക്കന്‍ഡാണ്. വാഹനത്തിന് പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 325 കിലോമീറ്ററാണ്.

വാഹനത്തിന്റെ മൊത്തം ഭാരം 1,422 കിലോഗ്രാമാണ്. കരുത്തും ഭാരവും തമ്മിലുള്ള അനുപാതം 2.33 കിലോഗ്രാം വരുന്നു. ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഹ്യൂറാകേനിനുള്ളത്.

Most Read Articles

Malayalam
English summary
Lamborghini will be launching its Huracan in India on the 22nd of September, 2014. Lamborghini has already launched the Huracan in other countries across the globe.
Story first published: Friday, September 12, 2014, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X