ഡിസ്‌കവറിയില്‍ 'സുതാര്യ ബോണറ്റ്' വരുന്നു

By Santheep

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി വിഷന്‍ സി കണ്‍സെപ്റ്റ് നിരവധി ഭാവിസാധ്യതകളെ അവതരിപ്പിച്ചാണ് ശ്രദ്ധ നേടുന്നത്. ഈ കണ്‍സെപ്റ്റിന്റെ പുതിയൊരു ടീസര്‍ പുതിയൊരു സന്നാഹമാണ് അവതരിപ്പിക്കുന്നത്.

സുതാര്യമായ ബോണറ്റാണ് പുതിയ സംവിധാനം. താഴെയുള്ള ഭൂപ്രദേശം മുഴുവന്‍ ബോണറ്റില്‍ പ്രതിഫലിക്കുന്നതാണ് ഈ സംവിധാനം.

ലാന്‍ഡ് റോവറില്‍ നിന്ന് പുറത്തുവരുന്ന പുതിയ ഡിസ്‌കവറി എസ്‌യുവിയില്‍ സുതാര്യമായ ബോണറ്റ് ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിന്നേവരെ പുറത്തിറങ്ങിയിട്ടുള്ള ഒരു കാറിലും കണ്ടിട്ടില്ലാത്ത സന്നാഹമാണിത്.

Land Rover Discovery With Invisible Hood

കാറിനടിയില്‍ സ്ഥാപിച്ച കാമറകള്‍ വഴിയാണ് ഇത് സാധ്യമാക്കുന്നത്. താഴെയുള്ള കാഴ്ചകളുടെ വ്യക്തതയുള്ള വീഡിയോ ചിത്രങ്ങളാണ് ബോണറ്റില്‍ കാണുക.

ഡ്രൈവിംഗ് സുഖം വര്‍ധിപ്പിക്കുന്ന ഒന്നായി മാറും ഈ സന്നാഹമെന്നതില്‍ സംശയിക്കേണ്ടതില്ല. ഓഫ് റോഡിംഗ് സന്ദര്‍ഭങ്ങളിലായിരിക്കും ഈ സംവിധാനം ഏറെ ഉപകാരപ്പെടുക.

ഓഫ് റോഡിംങ് വാഹനങ്ങളെന്ന നിലയില്‍ പൂര്‍ണത കൈവരിക്കാനുള്ള ശ്രമമാണ് ലാന്‍ഡ് റോവര്‍ മോഡലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ വോഫ്ഗാംഹ് എപ്പിള്‍ പറയുന്നു. ഏത് പരിതസ്ഥിതിയിലേക്കും വാഹനവുമായി പോകാനുള്ള ഡ്രൈവറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് വീഡിയോ കാണുക

Post by DriveSpark.

Most Read Articles

Malayalam
English summary
The new Discovery from Land Rover is expected to get an invisible hood.
Story first published: Wednesday, April 9, 2014, 18:17 [IST]

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X