മോഡി അധികാരത്തിലെത്തിയിട്ടും ജീപ്പ് വരുന്നില്ല!

By Santheep

ക്രൈസ്‌ലര്‍ ജീപ്പിന്റെ ഇന്ത്യന്‍ ലോഞ്ച് നീട്ടിവെക്കുന്നത് സംബന്ധിച്ച വാര്‍ത്തയടിച്ച് കൈ കഴച്ചു. നടപ്പുവര്‍ഷം തന്നെ ഈ ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രവേശിക്കുമെന്നായിരുന്നു ഒടുവിലത്തെ നീട്ടിവെക്കല്‍ സമയത്ത് കേട്ടത്. എന്നാല്‍ ഇത് സംഭവിക്കില്ലെന്ന് പുതിയ വാര്‍ത്തകള്‍ പറയുന്നു.

മോഡി അധികാരത്തിലെത്തിയാല്‍ രാജ്യത്തെ വിപണിയില്‍ ഉണര്‍വുണ്ടാകുമെന്ന ധാരണയുടെ അതിസ്ഥാനത്തിലാണ് നടപ്പുവര്‍ഷം അവസാനമാകുമ്പോഴേക്ക് വിപണിയില്‍ പ്രവേശിക്കാമെന്ന് ജീപ്പ് കരുതിയത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്ക് മൊത്തത്തില്‍ പണി കിട്ടുന്നതാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നത്. സാമ്പത്തികവ്യവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെ പണമിറക്കുന്നവരുള്ളതിനാല്‍ കാര്‍വിപണിയില്‍ ചെറിയ അനുകൂല മാറ്റങ്ങളെല്ലാം കാണുന്നുണ്ട്. എന്നാല്‍ ഇത് എത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല.

ക്രൈസ്‌ലര്‍ ഇപ്പോള്‍ ആലോചിക്കുന്നത് അടുത്ത വര്‍ഷം ഇന്ത്യയില്‍ പ്രവേശിക്കാമെന്നാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത രണ്ടുമാസത്തിനുള്ളിലുണ്ടാകുമെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ പ്രസിഡണ്ട് നാഗേഷ് ബസവന്‍ഹള്ളി പറയുന്നു.

Launch of JEEP Brand Postponed to 2015

തുടക്കത്തില്‍ രാജ്യത്തേക്ക് ക്രൈസ്‌ലര്‍ കൊണ്ടുവരാനുദ്ദേശിക്കുന്നത് വ്രാങ്‌ലര്‍, ഗ്രാന്‍ഡ് ചീരോക്ക് എന്നീ മോഡലുകളാണ്. ഇവയുടെ ടെസ്റ്റുകള്‍ നടന്നുവരുന്നുണ്ട്.

അതെസമയം, ഫിയറ്റ് ബ്രാന്‍ഡ് വിപണിയില്‍ കൂടുതല്‍ സജീവമാകുകയാണ്. പൂന്തോ ഇവോ എന്ന പേരില്‍ പൂന്തോ ഹാച്ച്ബാക്കിന്റെ ഒരു പുതുക്കിയ പതിപ്പ് രണ്ടുനാള്‍ മുമ്പാണ് ലോഞ്ച് ചെയ്തത്. 2018 ആകുമ്പോഴേക്കും 12 കാര്‍ മോഡലുകള്‍ നിരത്തിലെത്തിക്കാന്‍ ഫിയറ്റിന് പദ്ധതിയുണ്ട്.

Most Read Articles

Malayalam
English summary
Auto maker Fiat Chrysler has deferred its plans to introduce global brand JEEP in the domestic market this year due to poor market conditions.
Story first published: Thursday, August 7, 2014, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X