ടെസ്‌ല സ്വതന്ത്രമാക്കിയ അറിവുകള്‍ മഹീന്ദ്രയ്ക്കു വേണം

By Santheep

അമേരിക്കന്‍ ഇലക്ട്രിക് വാഹനനിര്‍മാതാവായ ടെസ്‌ല ഈയിടെ തങ്ങളുടെ ബൗദ്ധികാവകാശത്തില്‍ പെട്ട നിരവധി സാങ്കേതികവിവരങ്ങള്‍ സ്വതന്ത്രമായ ഉപയോഗത്തിനുതകുന്ന വിധത്തില്‍ കെട്ടഴിച്ചുവിട്ടിരുന്നു. അസാധാരണവും പക്വത നിറഞ്ഞതുമായി ഈ നീക്കം ലോകത്തെമ്പാടുമുള്ള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ടെസ്‌ലയെപ്പോലെ വലിയ സാമ്പത്തിനിക്ഷേപം നടത്തി പുതിയ സാങ്കേതികതകള്‍ വികസിപ്പിച്ചെടുക്കാന്‍ പല കാര്‍നിര്‍മാതാക്കള്‍ക്കും സാധിക്കാറില്ല. പതുക്കെ വളര്‍ന്നു തുടങ്ങിയ ഈ മേഖല അതിന്റെ ശരിയായ വികസനത്തിന്റെ പാതയിലെത്താന്‍ ഇനിയും കാലമെടുക്കും എന്നതാണ് കാരണം. ടെസ്‌ലയുടെ നീക്കം ഇലക്ട്രിക് വാഹനനിര്‍മാണത്തില്‍ വലിയ അനുകൂലമാറ്റങ്ങള്‍ക്കു കാരണമാകും എന്നുറപ്പാണ്.

ഇന്ത്യന്‍ കമ്പനികളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വഴിയില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്ന മഹീന്ദ്ര ടെസ്‌ല സ്വതന്ത്രമാക്കിയ സാങ്കേതികവിവരങ്ങള്‍ തങ്ങള്‍ക്കുപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നത് പരിശോധിച്ചുവരികയാണ്. ഉപയോഗപ്രദമെങ്കില്‍ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളില്‍ അവ ഉപയോഗിച്ചേക്കും.

ടെസ്‌ല സ്വതന്ത്രമാക്കിയ വിവരങ്ങള്‍ തങ്ങള്‍ ഇതുവരെ പരിശോധിച്ചിട്ടില്ലായെന്നും പരിശോധനകള്‍ക്കു ശേഷം ഉപയോഗപ്രദമെന്ന് തിരിച്ചറിയുന്നവ തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കുമെന്നും മഹീന്ദ്ര പറയുന്നു.

Mahindra To Determine Applicablity Of Opened Tesla Patents

ടെസ്‌ല-യുടെ പുതിയ നീക്കം ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്ക പറഞ്ഞു. ബൗദ്ധിക സ്വത്തുക്കള്‍ പങ്കിടുന്നതിനെക്കുറിച്ച് മേഖലയില്‍ ഗൗരവപ്പെട്ട ആലോചന ഉയര്‍ന്നുവരാന്‍ ഇത് കാരണമായേക്കും.

മേഖലയില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതിലുള്ള നിക്ഷേപം വേണ്ടിവരുന്നുണ്ട്. ഇവ കൂടുതല്‍ വിപുലമായ മേഖലകളിലേക്കു തിരിച്ചുവിടാന്‍ ടെസ്‌ലയുടെ പേറ്റന്റ് സ്വതന്ത്രമാക്കല്‍ ഉപകരിക്കും.

Most Read Articles

Malayalam
English summary
Mahindra is to review the recently-opened American EV manufacturer Tesla's patents for use for their upcoming EVs.
Story first published: Monday, June 23, 2014, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X