താര്‍ 'അഡ്വഞ്ചര്‍' എഡിഷന്‍ വിപണിയില്‍

Written By:

ഉത്സവസീസണ്‍ പ്രമാണിച്ച് രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാവായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ താര്‍ മോഡലിന്റെ ഒരു പ്രത്യേക പരിമിത എഡിഷന്‍ പുറത്തിറക്കി. 'അഡ്വഞ്ചര്‍ എഡിഷന്‍' എന്നറിയപ്പെടുന്ന ഈ മോഡല്‍ നടപ്പ് ഉത്സവസീസണ്‍ ലാക്കാക്കിയാണ് എത്തിയിരിക്കുന്നത്.

താര്‍ അഡ്വഞ്ചറിന്റെ 30 മോഡലുകള്‍ മാത്രമേ മഹീന്ദ്ര നിര്‍മിക്കുന്നുള്ളൂ. ഇന്ത്യയില്‍ മാത്രമേ ഈ വാഹനം ലഭ്യമാകൂ. എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി അധിക സന്നാഹങ്ങള്‍ പേറിയാണ് അഡ്വഞ്ചര്‍ വരുന്നത്.

ജാവ ബ്രൗണ്‍ വര്‍ണപദ്ധതിയാണ് അഡ്വഞ്ചറിന്റെ എക്സ്റ്റീരിയറിനായി മഹീന്ദ്ര തെരഞ്ഞെടുത്തിട്ടുള്ളത്. സൈഡ് ബോഡിയില്‍ പ്രത്യേക ഗ്രാഫിക്‌സ് പണികള്‍ നല്‍കിയിട്ടുണ്ട്. പുതിയ ഹെഡ്‌ലാമ്പുകള്‍, ടെയ്ല്‍ ലാമ്പുകള്‍, ഷാഫ് സ്‌ക്രീന്‍ എന്നിവയാണ് ഇന്റീരിയറിലെ എടുത്തു പറയേണ്ട വ്യതിരിക്തതകള്‍.

Mahindra Introduces Its Thar Adventure Edition

വീല്‍ ആര്‍ച്ച് എക്സ്റ്റന്‍ഷന്‍ ആണ് അഡ്വഞ്ചര്‍ താറിലെ മറ്റൊരു പ്രധാന മാറ്റം. വാഹനത്തിന്റെ വീല്‍ ആര്‍ച്ചുകള്‍ക്ക് പ്രത്യേക സൗന്ദര്യം പകരാന്‍ ഇതിനു സാധിക്കുന്നു. വാഹനത്തിനകത്തും പുറത്തും ക്രോമിയത്തിന്റെ ധാരാളിത്തം നിറഞ്ഞ ഉപയോഗവും കാണാം.

താറിന്റെ അഡ്വഞ്ചര്‍ എഡിഷനുകള്‍ക്ക് ഏതാണ്ട് 10,000 മുതല്‍ 30,000 രൂപ വരെ അധികമായി നല്‍കേണ്ടി വരും.

2.5 ലിറ്റര്‍ സിആര്‍ഡി ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ 4 സിലിണ്ടര്‍ എന്‍ജിന്‍ 103 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 247 എന്‍എം ആണ് ചക്രവീര്യം. അഡ്വഞ്ചര്‍ താര്‍ ഫോര്‍വീല്‍ പതിപ്പായിരിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ചേര്‍ക്കുക.

English summary
Mahindra has launched its new Thar Adventure Edition, which will sport additional features and gadgets compared to the regular models.
Story first published: Monday, October 27, 2014, 14:27 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark