മഹീന്ദ്ര ഹാലോ ഇലക്ട്രിക് സ്പോർട്സ് കാര്‍ എത്തി

Written By:

ഇലക്ട്രിക് ഫോര്‍മുല റേസിംഗിലേക്കും മറ്റും മഹീന്ദ്ര ഭ്രാന്തമായി കടന്നുചെല്ലുന്നതായി നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഭാവിയെ മഹീന്ദ്ര കാണുന്നത് ഇലക്ട്രിക്കായിട്ടാണ്. നിരത്തുകളില്‍ നീളെ ഇലക്ട്രിക് കാറുകള്‍ നിരക്കുന്ന ഒരു കാലം വരുമെന്നും അന്ന് മഹീന്ദ്ര തനതായ ഇലക്ട്രിക് സാങ്കേതികത കൈവശമുള്ള ഒരു കാര്‍ നിര്‍മാതാവായിരിക്കണമെന്നും മഹീന്ദ്ര ദീര്‍ഘദര്‍ശനം ചെയ്യുന്നു.

ഈ ദീര്‍ഘദര്‍ശനത്തിന്റെ എല്ലാ അടയാളങ്ങളും ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയിലെ മഹീന്ദ്ര ബൂത്തില്‍ വന്നാല്‍ കാണാം. ഇലക്ട്രിക് സാങ്കേതികതയില്‍ മഹീന്ദ്ര നിര്‍മിച്ച ഫോര്‍മുല ഇ റേസിംഗ് കാര്‍, മഹീന്ദ്രയുടെ എക്‌സ്‌യുവി ഡീസല്‍ ഹൈബ്രിഡ് എന്നിവയും ഒരു ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറും ഇവിടെയുണ്ട്. ഹൈബ്രിഡ് എക്‌സ്‌യുവിയെക്കുറിച്ചും ഇലക്ട്രിക് റേസിംഗ് കാറിനെക്കുറിച്ചും നമ്മള്‍ നേരത്തെ സംസാരിച്ചിരുന്നതാണ്. ഇപ്പോള്‍ നമുക്ക് പുതിയ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ കണ്‍സെപ്റ്റിനെ അടുത്തുകാണാം.

To Follow DriveSpark On Facebook, Click The Like Button
മഹീന്ദ്ര ഹാലോ സ്‌പോര്‍ട്‌സ്‌കാർ

മഹീന്ദ്ര ഹാലോ സ്‌പോര്‍ട്‌സ്‌കാർ

ഹാലോ എന്നാണ് മഹീന്ദ്രയുടെ ഇലക്ട്രിക് സ്‌പോര്‍ട് കാറിന് പേര്.

വിപണിയിലേക്ക്?

വിപണിയിലേക്ക്?

അടുത്ത മൂന്നു വര്‍ഷത്തിനകം ഈ വാഹനം വിപണിയിലെത്തിക്കാനും മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്.

സര്‍ക്കാര്‍ സഹായം

സര്‍ക്കാര്‍ സഹായം

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ വര്‍ധിപ്പിക്കേണ്ട ആവശ്യകതയിലേക്ക് മഹീന്ദ്ര വിരല്‍ചൂണ്ടി, അവതരണസമയത്ത്. ഈ വാഹനം ആദ്യം ലോഞ്ച് ചെയ്യുക ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്ന വിദേശവിപണികളിലായിരിക്കുമെന്ന് മഹീന്ദ്ര പറയുന്നു.

ഇലക്ട്രിക് മോട്ടോര്‍

ഇലക്ട്രിക് മോട്ടോര്‍

ഈ കണ്‍സെപ്റ്റിലെ ഇലക്ട്രിക് മോട്ടോര്‍ ഉല്‍പാദിപ്പിക്കുന്ന കരുത്ത് 140 കുതിരശക്തി ഉല്‍പാദിപ്പിക്കും.

വേഗത

വേഗത

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ ഇലക്ട്രിക് കാറെടുക്കുക 9 സെക്കന്‍ഡാണ്.

പരമാവധി വേഗത

പരമാവധി വേഗത

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഹാലോ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന് കഴിയും.

റെയ്ഞ്ച്

റെയ്ഞ്ച്

100നും 150നും ഇടയിലാണ് വാഹനത്തിന്റെ റെയ്ഞ്ച്.

English summary
Mahindra Reva unveils Halo electric sportscar concept at 2014 auto expo.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark